Current Date

Search
Close this search box.
Search
Close this search box.

വംശീയ വിവേചനങ്ങള്‍ക്കെതിരെ രാജ്യവ്യാപക ജനകീയ പ്രക്ഷോഭത്തിന് സമയമായി: മലിക് മുഅ്തസിം ഖാന്‍

കോഴിക്കോട്: സംഘ്പരിവാര്‍ നേതൃത്വത്തിലുള്ള കേന്ദ്രസര്‍ക്കാറിന്റെ വംശീയ വിവേചനങ്ങള്‍ക്കും പൗരാവകാശ ധ്വംസനങ്ങള്‍ക്കുമെതിരെ മുഴുവനാളുകളും ഒന്നുചേര്‍ന്നുള്ള രാജ്യവ്യാപകമായ പ്രക്ഷോഭത്തിന് സമയമായെന്ന് ഇന്ത്യന്‍ ജമാഅത്തെ ഇസ്ലാമി ദേശീയ സെക്രട്ടറി മലിക് മുഅ്തസിം ഖാന്‍ അഭിപ്രായപ്പെട്ടു. കോഴിക്കോട് ഫാഷിസ്റ്റ് ഭീകരവാഴ്ചയ്‌ക്കെതിരെ കേരളം ഒന്നിക്കുന്നു എന്ന തലക്കെട്ടില്‍ സംഘടിപ്പിച്ച ബഹുജന സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇത്തരം പ്രക്ഷോഭങ്ങള്‍ രൂപപ്പെട്ടു വരുന്നുണ്ട്. രാജ്യം നിലനിന്ന മൂല്യങ്ങളെ ഭരണകൂടം തന്നെ തകര്‍ക്കുകയാണ്. കശ്മീര്‍ ജനതയെ പുറം തള്ളി, കശ്മീര്‍മാത്രം തങ്ങളുതേക്കാനുള്ള ശ്രമമാണ് സര്‍ക്കാര്‍ നടത്തുന്നത്. അസംപ്രശ്നത്തെ മുസ്ലിം നുഴഞ്ഞുകയറ്റത്തിന്റെ പ്രശ്നമാക്കി ചിത്രീകരിക്കുന്ന സംഘ് പരിവാര്‍ പ്രചാരണമാണ് സുപ്രീം കോടതി ഇടപെടലിലൂടെ തകര്‍ന്നിരിക്കുകയാണെന്നും മലിക് മുഅ്തസിം ഖാന്‍ പറഞ്ഞു. രാജ്യം ഇന്നെത്തി ചേര്‍ന്നിരിക്കുന്ന പ്രതിസന്ധിയെ അതിജീവിച്ച് ജനാധിപത്യം തിരിച്ചുവരുമെന്ന് മുഖ്യപ്രഭാഷണം നിര്‍വഹിച്ച ഡോ. എം ജി എസ് നാരായണന്‍ പറഞ്ഞു.

ഒരു രാജ്യം എന്നതോടൊപ്പം ഒരു ഭാഷ, ഒരു നിയമം എന്നിവ കൂട്ടിച്ചേര്‍ത്ത് രാജ്യത്ത് അസ്ഥിരപ്പെടുത്താനും ആഭ്യന്തര സംഘര്‍ഷങ്ങളിലേക്ക് നയിക്കാനുമാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയും അമിത്ഷായും ശ്രമിക്കുന്നതെന്ന് അധ്യക്ഷത വഹിച്ച ജമാഅത്തെ ഇസ്ലാമി കേരള അമീര്‍ എം ഐ അബ്ദുല്‍ അസീസ് പറഞ്ഞു. രാജ്യസുരക്ഷക്ക് ആവശ്യമായ നിയമങ്ങളെ വിയോജിപ്പുള്ളവരെ ജയിലിലടക്കുന്നതിന് വേണ്ടി ദുരുപയോഗം ചെയ്യുകയാണെന്നും അദ്ദേഹം പറഞ്ഞു.
റഷീദലി ശിഹാബ് തങ്ങള്‍, ഒ. അബ്ദുര്‍റഹ്മാന്‍, ഡോ. പി. കെ പോക്കര്‍, ഡോ. ഫസല്‍ ഗഫൂര്‍, കെ. പി രാമനുണ്ണി, കെ. അംബുജാക്ഷന്‍, ശൈഖ് മുഹമ്മദ് കാരക്കുന്ന്, പി. സുരേന്ദ്രന്‍, ടി. പി അബ്ദുല്ലക്കോയ മദനി, കുഞ്ഞിമുഹമ്മദ് പറപ്പൂര്‍, എം കെ മുഹമ്മദലി, പി. കെ പാറക്കടവ്, യു. കെ കുമാരന്‍, എന്‍. പി ചെക്കുട്ടി, എ. സജീവന്‍, പി. മുജീബ്‌റഹ്മാന്‍, ഗോപാല്‍ മേനോന്‍, കെ. കെ ബാബുരാജ്, മുസ്തഫ തന്‍വീര്‍. ഡോ. ജമീല്‍ അഹ്മദ്, അഫീദ അഹ്മദ്, നഹാസ് മാള, സാലിഹ് കോട്ടപ്പള്ളി, ഡോ. അന്‍വര്‍ സാദത്ത്, ശിഹാബ് പൂക്കോട്ടൂര്‍, ടി. മുഹമ്മദ്, പി.വി റഹ്മാബി, ‘കളത്തില്‍ ഫാറൂഖ്, വി.പി ബഷീര്‍, യു.പി സിദ്ദീഖ്, എന്നിവര്‍ സംബന്ധിച്ചു. ജമാഅത്തെ ഇസ്ലാമി ജനറല്‍ സെക്രട്ടറി വി ടി അബ്ദുല്ലക്കോയ സ്വാഗതവും സിറ്റി പ്രസിഡണ്ട് ഫൈസല്‍ പൈങ്ങോട്ടായി നന്ദിയും പറഞ്ഞു.

Related Articles