Current Date

Search
Close this search box.
Search
Close this search box.

അസം വെടിവെപ്പ്: വസ്തുതാന്വേഷണ റിപ്പോര്‍ട്ട് പ്രകാശനം ചെയ്തു

കൊച്ചി: അസോസിയോഷന്‍ ഫോര്‍ പ്രൊട്ടക്ഷന്‍ ഓഫ് സിവില്‍ റൈറ്റ്സ് (എ.പി.സി.ആര്‍) കേരള ചാപ്റ്റര്‍ ഏകദിന നിയമ പരിശീലന ശില്‍പശാല സംഘടിപ്പിച്ചു. എറണാകുളം ഗ്രാന്റ് സ്‌ക്വയറില്‍ നടന്ന പരിപാടി എ.പി.സി.ആര്‍ കേരള ചാപ്റ്റര്‍ പ്രസിഡണ്ട് അഡ്വ. പി. ചന്ദ്രശേഖര്‍ ഉദ്ഘാടനം ചെയ്തു. ടി.കെ ഹുസൈന്‍ അധ്യക്ഷത വഹിച്ചു.

വസ്തുതാന്വേഷണവും ഡോകുമെന്റേഷനും, സൈബര്‍ കുറ്റകൃത്യങ്ങളും നിയമ നടപടികളും, പൊലീസ്-കോടതി നിയമ നടപടിക്രമങ്ങള്‍ എന്നീ വിഷയങ്ങളില്‍ അഡ്വ. പി. ചന്ദ്രശേഖര്‍, അഡ്വ. വിപിന്‍ പി. വര്‍ഗീസ്, അഡ്വ. സഹീര്‍ മനയത്ത് എന്നിവര്‍ ക്ലാസ്സെടുത്തു. സെപ്തംബറില്‍ അസമിലുണ്ടായ കുടിയിറക്കും പൊലീസ് വെടിവെപ്പും സംബന്ധിച്ച് എ.പി.സി.ആര്‍ ദേശീയ കമ്മിറ്റി തയ്യാറാക്കിയ വസ്തുതാന്വേഷണ റിപ്പോര്‍ട്ടിന്റെ മലയാള വിവര്‍ത്തനം ചടങ്ങില്‍ പ്രകാശനം ചെയ്തു. അഡ്വ. രഹ്ന ഷുക്കൂര്‍, സി.എം ശരീഫ് എന്നിവര്‍ സംസാരിച്ചു.

Related Articles