Current Date

Search
Close this search box.
Search
Close this search box.

മനസ്സാക്ഷിയില്ലാതെ അസദ് സൈന്യം; ഭൂകമ്പ ബാധിത പ്രദേശങ്ങളിലും ബോംബിട്ടു

ദമസ്‌കസ്: തിങ്കളാഴ്ചയുണ്ടായ ഭൂകമ്പത്തില്‍ തകര്‍ന്ന പ്രദേശങ്ങളില്‍ തൊട്ടടുത്ത ദിവസം തന്നെ ബോംബ് വര്‍ഷിച്ച് മനസ്സാക്ഷിയില്ലാതെ സിറിയയിലെ അസദ് ഭരണകൂടം. ഭൂകമ്പം ബാധിച്ച് മണിക്കൂറുകള്‍ക്കുള്ളില്‍ ചൊവ്വാഴ്ച വടക്കുപടിഞ്ഞാറന്‍ സിറിയയിലെ മാരിയ എന്ന പട്ടണത്തില്‍ ബശ്ശാര്‍ അല്‍-അസ്സദ് ‘നിന്ദ്യവും ഹീനവുമായ ആക്രമണം’ ആരംഭിച്ചുവെന്ന് ആരോപിച്ച് ബ്രിട്ടീഷ് എം.പി അലീഷ്യ കിയന്‍സ് ആണ് രംഗത്തെത്തിയത്. സിറിയന്‍ രാഷ്ട്രീയനിരീക്ഷകരും ഈ വാര്‍ത്ത ശരിവെച്ചിട്ടുണ്ട്. ബ്രിട്ടീഷ് വിദേശകാര്യ സമിതി അധ്യക്ഷന്‍ കൂടിയാണ് അലീഷ്യ.

പ്രദേശത്തിന് സമീപം നിലയുറപ്പിച്ച ഒരു സൈനിക സ്രോതസ്സ് സംഭവം സ്ഥിരീകരിച്ചതായി മിഡില്‍ ഈസ്റ്റ് ഐ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ‘വസ്തു വകകള്‍ക്കോ മനുഷ്യര്‍ക്കോ നാശനഷ്ടങ്ങളില്ലെന്നും എല്ലാവരും ഭൂകമ്പ ദുരന്തത്തില്‍ വ്യാപൃതരായിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. തുര്‍ക്കിയിലും സിറിയയിലുമായി ഇതുവരെ 10000 പേരുടെ മരണത്തിന് കാരണമായ ഭൂകമ്പത്തിന് രണ്ട് മണിക്കൂറിനുള്ളില്‍ ഷെല്ലാക്രമണം നടന്നതായി സിവിലിയന്‍ വൃത്തങ്ങളെ ഉദ്ധരിച്ചും റിപ്പോര്‍ട്ടുണ്ട്. പുലര്‍ച്ചെ 2 മണിയോടെ പ്രദേശത്തിന്റെ പ്രാന്തപ്രദേശത്ത് നിരവധി ഷെല്ലുകള്‍ വീഴുന്നതിന്റെ ശബ്ദം ഞാന്‍ കേട്ടു,’ ദൃക്‌സാക്ഷി പറഞ്ഞു.

നാലോ അഞ്ചോ ഷെല്ലുകള്‍ പ്രദേശത്ത് പതിച്ചതായി മറിയ ആസ്ഥാനമായുള്ള സന്നദ്ധപ്രവര്‍ത്തകനായ മാമൂന്‍ അല്‍ ഖത്തീബ് എം.ഇ.ഇയോട് പറഞ്ഞു. തിങ്കളാഴ്ച രാവിലെ തെക്കന്‍ സിറിയയിലെ സുവൈദ പ്രവിശ്യയിലേക്ക് പോകുന്നതായ സിറിയന്‍ സൈന്യത്തെയും അഞ്ചോളം ടാങ്കുകളും മറ്റ് സൈനിക വാഹനങ്ങളും കാണപ്പെട്ടതായും ഇദ്ദേഹം പറഞ്ഞു. മാരിയയില്‍ നടന്ന ആക്രമണത്തെ ‘ഒരിക്കലും അംഗീകരിക്കാനാവില്ലെന്ന്
ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി ജെയിംസ് പറഞ്ഞു.

Related Articles