Current Date

Search
Close this search box.
Search
Close this search box.

ബാബരി പള്ളി നിയമവിരുദ്ധമായിരുന്നുവെങ്കില്‍ പിന്നെ അദ്വാനിക്കെതിരെ കേസെടുത്തതെന്തിന്: ഉവൈസി

ഹൈദരാബാദ്: ബാബരി പള്ളി നിയമവിരുദ്ധമായിരുന്നുവെങ്കില്‍ പിന്നെ പള്ളി തകര്‍ത്തതിന് എല്‍.കെ അദ്വാനി ഉള്‍പെടെയുള്ള ബി.ജെ.പി നേതാക്കള്‍ക്കെതിരെ എന്തിനാണ് കേസെടുത്ത് വിചാരണ നടത്തുന്നതെന്ന ചോദ്യവുമായി അസദുദ്ദീന്‍ ഉവൈസി എം.പി രംഗത്ത്. കഴിഞ്ഞ ദിവസം ഹൈദരാബാദില്‍ നടന്ന നബിദിന റാലിയില്‍ സംസാരിക്കുകയായിരുന്നു ഉവൈസി.

ഇനി അതല്ല പള്ളി നിയമാനുസൃതമായിരുന്നെങ്കില്‍ അത് തകര്‍ത്തവര്‍ക്ക് തന്നെ നല്‍കിയതെന്തിനെന്നും അദ്ദേഹം ചോദിച്ചു. ‘ഒരാള്‍ നിങ്ങളുടെ വീട് തകര്‍ക്കുന്നു. തുടര്‍ന്ന് നിങ്ങള്‍ മധ്യസ്ഥന്റെ അടുത്ത് പോവുന്നു. അയാള്‍ നിങ്ങളുടെ വീട് തകര്‍ത്തയാള്‍ക്ക് തന്നെ നല്‍കുന്നു. എന്നിട്ട് നിങ്ങള്‍ക്ക് വീട് വെക്കാന്‍ പകരം ഒരു സ്ഥലം നല്‍കുന്നു. അത് നിങ്ങള്‍ക്ക് എങ്ങിനെയാണ് അനുഭവപ്പെടുക’. അദ്ദേഹം ചോദിച്ചു. ഒരാളുടെ വീട് തകര്‍ത്ത ശേഷം തകര്‍ത്തയാള്‍ക്കു തന്നെ എങ്ങിനെയാണ് ആ വീട് ലഭിക്കുകയെന്ന് അദ്ദേഹം ചോദിച്ചു.

Related Articles