Current Date

Search
Close this search box.
Search
Close this search box.

മുസ്ലിം വിദ്യാര്‍ത്ഥിയുടെ മുഖത്തടിച്ച സംഭവം; തൃപ്ത ത്യാഗിയെ അറസ്റ്റ് ചെയ്യുക, പ്രതിഷേധം ശക്തം

ഡല്‍ഹി: ഉത്തര്‍പ്രദേശിലെ മുസഫര്‍ നഗറിലെ സ്‌കൂളില്‍ മുസ്ലിം വിദ്യാര്‍ത്ഥിയെ സഹപാഠികളായ വിദ്യാര്‍ത്ഥികളെക്കൊണ്ട് മുഖത്തടിപ്പിച്ച സംഭവത്തില്‍ പ്രതിയായ സ്‌കൂള്‍ അധ്യാപിക തൃപ്ത ത്യാഗിയെ അറസ്റ്റ് ചെയ്യണമെന്നാവശ്യം ശക്തമാകുന്നു. സംഭവത്തില്‍ ഇതിനകം തന്നെ നിരവധി രാഷ്ട്രീയ-സാംസ്‌കാരിക-സമുദായ രംഗത്തെ നിരവധി പേരാണ് രംഗത്തെത്തിയത്. സംഘ്പരിവാര്‍ സഹയാത്രികയായ അധ്യാപിക തൃപ്ത ത്യാഗിക്കെതിരെ ബാലാവകാശ നിയമപ്രകാരവും അപരമത വിദ്വേഷക്കുറ്റം ചുമത്തിയും ്അറസ്റ്റ് ചെയ്യണമെന്ന് നിരവധി പേര്‍ ആവശ്യപ്പെട്ടു.

ഉത്തര്‍പ്രദേശിലെ മുസാഫര്‍നഗര്‍ ഖുബ്ബാപൂര്‍ ഗ്രാമത്തിലെ നേഹ പബ്ലിക് സ്‌കൂളില്‍ വെച്ച് നടന്ന സംഭവത്തിന്റെ വീഡിയോ കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. സ്‌കൂളിലെ ക്ലാസ്മുറിയില്‍ മുമ്പിലായി നിര്‍ത്തിയ മുസ്ലിം വിദ്യാര്‍ഥിയുടെ മുഖത്ത് നിലത്തിരിക്കുന്ന വിദ്യാര്‍ഥികളില്‍ നിന്ന് ഓരോരുത്തരായി എഴുന്നേറ്റ് വന്ന് അടിക്കുന്നതാണ് വീഡിയോയിലുള്ളത്.

‘ഞാന്‍ എല്ലാ മുഹമ്മദന്‍സ് (മുസ്ലിം) കുട്ടികളെ അടിക്കുന്നു’വെന്ന് അധ്യാപിക പറയുന്നതും മറ്റൊരാള്‍ പകര്‍ത്തിയ വീഡിയോയില്‍ കേള്‍ക്കാം. വീഡിയോ പകര്‍ത്തിയയാള്‍ ഉറക്കെ ചിരിക്കുന്നതും അധ്യാപികയെ പ്രോത്സാഹിപ്പിക്കുന്നതും കേള്‍ക്കാം. ശക്തമായി അടിക്കാത്തതിന് ചില വിദ്യാര്‍ഥികളെ തൃപ്ത ശകാരിക്കുന്നുണ്ട്.

അതേസമയം, സംഭവത്തില്‍ കുട്ടിയുടെ പിതാവ് യു.പി പൊലിസില്‍ പരാതി നല്‍കിയിട്ടുണ്ട്. എന്നാല്‍ തൃപ്തക്കെതിരെ ഇതുവരെ കേസെടുക്കുകയോ അറസ്റ്റ് ചെയ്യുകയോ ചെയ്തിട്ടില്ല.

 

Related Articles