Current Date

Search
Close this search box.
Search
Close this search box.

ഇദ്‌ലിബില്‍ നിന്നും സായുധരായ വിമതര്‍ പിന്മാറുന്നു

ദമസ്‌കസ്: സിറിയയിലെ വിമതരായ സായുധ സംഘം ഇദ്‌ലിബിലെ ഖാന്‍ ഷെയ്ഖൂന്‍ പ്രവിശ്യയില്‍ നിന്നും പിന്മാറുന്നതായി റിപ്പോര്‍ട്ട്. സിറിയയുടെ വടക്കുപടിഞ്ഞാറന്‍ പ്രവിശ്യയായ യുദ്ധത്തിന്റെ തന്ത്രപ്രധാന മേഖലയില്‍ നിന്നുമാണ് വിമതരായ സായുധ സംഘം പിന്മാറുന്നത്.

പ്രാദേശിക ആക്റ്റിവിസ്റ്റുകളെയും യുദ്ധ നിരീക്ഷക സംഘത്തെയും ഉദ്ധരിച്ച് അല്‍ജസീറയാണ് വാര്‍ത്ത് റിപ്പോര്‍ട്ട് ചെയ്തത്. ഖാന്‍ ഷെയ്ഖൂനില്‍ പൂര്‍ണമായും സര്‍ക്കാര്‍ സൈന്യം കീഴടക്കിയെന്നും ചൊവ്വാഴ്ച പുലര്‍ച്ചെയോടെ വിമത സംഘം പൂര്‍ണമായും മേഖലയില്‍ നിന്നും പിന്‍വാങ്ങിയെന്നും പ്രാദേശിക ആക്റ്റിവിസ്റ്റായ സുലൈമാന്‍ അബ്ദുല്‍ഖാദര്‍ അല്‍ജസീറയോട് പറഞ്ഞു. സര്‍ക്കാര്‍ സൈന്യത്തിന്റെ സാന്നിധ്യം കുറവായ സിറിയയുടെ വടക്കുകിഴക്കന്‍ മേഖലകളിലേക്കാണ് വിമതര്‍ നീങ്ങിയതെന്നും അദ്ദേഹം പറഞ്ഞു.

Related Articles