Current Date

Search
Close this search box.
Search
Close this search box.

അറബ് രാഷ്ട്രങ്ങള്‍ ജല അടിയന്തരാവസ്ഥയെ നേരിടുന്നു, ഉടന്‍ നടപടി വേണം: യു.എന്‍

ന്യൂയോര്‍ക്ക്: അറബ് രാഷ്ട്രങ്ങള്‍ കടുത്ത ജല ദൗര്‍ലഭ്യം മൂലം ജല അടിയന്തരാവസ്ഥയിലേക്ക് നീങ്ങുകയാണെന്ന് ഐക്യരാഷ്ട്രസഭയുടെ മുന്നറിയിപ്പ്. എത്രയും പെട്ടെന്ന് വിഷയത്തിന് പരിഹാരം കാണണമെന്നും യു.എന്‍ ഭക്ഷ്യ,കൃഷി സംഘടനയായ (എഫ്.എ.ഒ) അറിയിച്ചു.
ഈ അവസ്ഥയില്‍ പോകുകയാണെങ്കില്‍ 2050 ആകുമ്പോഴേക്കും പ്രതിശീര്‍ഷ ജലവിഭങ്ങള്‍ 50 ശതമാനമായി ചുരുങ്ങുമെന്നും സംഘടന അറിയിച്ചു. ഇതിന് പരിഹാരമായി അറബ് രാജ്യങ്ങള്‍ സംയുക്തമായി ജലപരിപാലന പദ്ധതികളും ആധുനിക ജലസേചന സംവിധാനങ്ങളും ഒരുക്കണമെന്നും യു.എന്‍ പറഞ്ഞു.

കാലാവാസ്ഥാ വ്യതിയാനം മൂലം മറ്റേതൊരു രാജ്യത്തേക്കാളും പശ്ചിമേഷ്യയും വടക്കന്‍ ആഫ്രിക്കന്‍ രാജ്യങ്ങളും വലിയ രീതിയിലുള്ള ജലക്ഷാമവും മരുഭൂമീകരണവും നേരിടുന്നുണ്ട്. വ്യാഴാഴ്ച ഈജിപ്തിലെ കൈറോവില്‍ വെച്ച് നടന്ന അറബ് രാജ്യങ്ങളുടെ സമ്മേളനത്തില്‍ സംസാരിക്കവേ എഫ്.എ.ഒ ഡയറക്ടര്‍ ജവറല്‍ ജോസ് ഗ്രാസിയാനോ സില്‍വ പറഞ്ഞു. ഈ മേഖലകളില്‍ ജലസംരക്ഷണത്തിനും ഭൂജല പരിപാലനത്തിനും മികച്ച ഭരണ സംവിധാനം ഇല്ല എന്നത് അവിശ്വസനീയമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Related Articles