Current Date

Search
Close this search box.
Search
Close this search box.

അറബ്-ഇസ്രായേല്‍ കൂടിക്കാഴ്ചയെ എതിര്‍ത്ത് ഹമാസ്

വെസ്റ്റ് ബാങ്ക്: മൊറോക്കോയില്‍ വെച്ച് നടക്കുന്ന നെഗേവ് ഫോറത്തിന് മുന്നോടിയായി ചില അറബ് രാജ്യങ്ങള്‍ യു.എ.ഇയില്‍ വെച്ച് ഇസ്രായേല്‍ ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തിയതിനെ വിമര്‍ശിച്ച് ഹമാസ്. ‘അധിനിവേശ രാഷ്ട്രവുമായുള്ള അറബ് രാജ്യങ്ങളുടെ കൂടിക്കാഴ്ച സാധാരണവല്‍ക്കരണത്തിന്റെ പാപത്തോടുള്ള നിര്‍ബന്ധം’ എന്നാണ് ഹമാസ് വക്താവ് ഹാസിം ഖാസിം വിശേഷിപ്പിച്ചത്. ഫലസ്തീന്‍ ഇന്‍ഫര്‍മേഷന്‍ സെന്ററാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.

ഇത്തരം അറബ് നോര്‍മലൈസേഷന്‍ മീറ്റിംഗുകള്‍ ഫലസ്തീന്‍ ജനതയ്ക്കും അവരുടെ വിശുദ്ധ സ്ഥലങ്ങള്‍ക്കും തടവുകാര്‍ക്കും എതിരായ ആക്രമണം വര്‍ദ്ധിപ്പിക്കാന്‍ ‘ഫാസിസ്റ്റും വംശീയവുമായ’ ഇസ്രായേലി സര്‍ക്കാരിനെ പ്രോത്സാഹിപ്പിക്കുമെന്നും വക്താവ് ഖാസിം തിങ്കളാഴ്ച പ്രസ്താവനയില്‍ പറഞ്ഞു.

ഇസ്രായേല്‍, അതിന്റെ അബ്രഹാം കരാര്‍ പങ്കാളികളായ യുഎഇ, ബഹ്റൈന്‍, മൊറോക്കോ, ഈജിപ്ത്, യുഎസ് എന്നിവയെ ഒരുമിച്ച് കൊണ്ടുവരുന്ന അതിന്റെ രണ്ടാമത്തെ ബഹുമുഖ ഉച്ചകോടിക്ക് തയ്യാറെടുക്കുന്നതിന് മുന്നോടിയായി തിങ്കളാഴ്ച അബുദാബിയില്‍ വെച്ചാണ് നെഗേവ് ഫോറത്തിന്റെ സ്റ്റിയറിംഗ് കമ്മിറ്റി യോഗം ചേര്‍ന്നത്. മൊറോക്കോയില്‍ വെച്ച് വസന്തകാലത്താണ് ഉച്ചകോടി നടക്കുന്നത്.

Related Articles