Current Date

Search
Close this search box.
Search
Close this search box.

അറബ് സാമ്പത്തിക ഉച്ചകോടിയില്‍ സിറിയ,ഇറാന്‍ വിഷയം ചര്‍ച്ചയാകും

ബെയ്‌റൂത്: അറബ് ലീഗിന്റെ സാമ്പത്തിക ഉച്ചകോടിക്ക് വരും ദിവസങ്ങളില്‍ ലെബനാന്‍ വേദിയാകും. അതേസമയം ഉച്ചകോടിയില്‍ ചില അറബ് രാജ്യങ്ങളുടെ നേതാക്കള്‍ പങ്കെടുക്കില്ല. ഖത്തര്‍,കുവൈത്ത് അമീറുമാരാണ് പങ്കെടുക്കാന്‍ കഴിയില്ലെന്ന് അറിയിച്ചത്. ഈജിപത് പ്രസിഡന്റിന് പകരം പ്രധാനമന്ത്രിയെ അയക്കുമെന്നാണ് അറിയിച്ചത്. ഫലസ്തീന്‍ പ്രസിഡന്റ് ന്യൂയോര്‍ക്കില്‍ ആയിരിക്കുമെന്നും പങ്കെടുക്കാന്‍ കഴിയില്ല എന്നും അറിയിച്ചിട്ടുണ്ട്. ഈ ആഴ്ചാവസാനം ബെയ്‌റൂതില്‍ വെച്ച് നടക്കുന്ന ഉച്ചകോടിയുടെ പ്രധാന അജണ്ട സിറിയ,ഇറാന്‍ വിഷയങ്ങളുടെ ചര്‍ച്ചയാകും.

സിറിയയിലെ ആഭ്യന്തര സംഘര്‍ഷങ്ങളും യു.എസ് സൈന്യത്തിന്റെ പിന്‍വാങ്ങലും ഇറാനു മേല്‍ അമേരിക്ക ഏര്‍പ്പെടുത്തിയ ഉപരോധവും ഉച്ചകോടിയില്‍ ചര്‍ച്ചയായേക്കും. സിറിയയിലും ലെബനാനിലും അധികാരത്തിലുള്ള സര്‍ക്കാരിനെ പിന്തുണക്കുന്നതിനെക്കുറിച്ചും അറബ് രാഷ്ട്രങ്ങളുടെ വിദേശകാര്യ മന്ത്രിമാര്‍ തമ്മില്‍ ചര്‍ച്ച നടത്തിയേക്കും.

Related Articles