Current Date

Search
Close this search box.
Search
Close this search box.

ഇസ്രായേല്‍ ബന്ധം: യു.എ.ഇ പുസ്തക അവാര്‍ഡ് ബഹിഷ്‌കരിച്ച് അറബ് എഴുത്തുകാര്‍

അബൂദബി: ഇസ്രായേലുമായി നയതന്ത്ര ബന്ധത്തിലേര്‍പ്പെട്ട യു.എ.ഇയുടെ നടപടിയില്‍ പ്രതിഷേധിച്ച് യു.എ.ഇയുടെ പുസ്തക അവാര്‍ഡുകള്‍ നിരസിച്ച് അറബ് എഴുത്തുകാര്‍. അന്താരാഷ്ട്ര അറബ് സാഹിത്യ അവാര്‍ഡായ Prize for Arabic Fiction (IPAF)ഉം ഷെയ്ഖ് സായിദ് പുസ്തക അവാര്‍ഡുമാണ് ഏതാനും അറബ് സാഹിത്യകാരന്മാര്‍ ബഹിഷ്‌കരിച്ചത്. അബുദബി സാംസ്‌കാരിക, ടൂറിസം മന്ത്രാലയമാണ് അവാര്‍ഡിന്റെ ഫണ്ടിങ് നടത്തുന്നത്. മിഡിലീസ്റ്റ് മോണിറ്റര്‍ ആണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.

മുന്‍ ഐ.പി.എഫ് ജേതാക്കളും ജൂറി അംഗങ്ങളും അവാര്‍ഡിനായി അന്തിമ പട്ടികയില്‍ ഇടംപിടിച്ച എഴുത്തുകാരുമാണ് പരിപാടി ബഹിഷ്‌കരിക്കണമെന്ന് ആഹ്വാനം ചെയ്ത് രംഗത്തെത്തിയത്. അവാര്‍ഡ് കമ്മിറ്റിക് ധനസഹായം നല്‍കുന്നത് യു.എ.ഇ നിര്‍ത്തണമെന്നും പരിപാടിയുടെ ട്രസ്റ്റിമാരോട് ഇവര്‍ അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.

ഇസ്രയേലുമായുള്ള ബന്ധം സാധാരണ നിലയിലാക്കിയ യു.എ.ഇയുടെ തീരുമാനത്തിനെതിരെയാണ് ബഹിഷ്‌കരണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം, എഴുത്തുകാരുടെ പേരുവിവരങ്ങള്‍ റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നില്ല. 2007 മുതല്‍ ബ്രിട്ടീഷ് ചാരിറ്റിയുമായി ബുക്കര്‍ പ്രൈസ് ഫൗണ്ടേഷനുമായും സഹകരിച്ചാണ് അബൂദബി അവാര്‍ഡ് നല്‍കുന്നത്.

Related Articles