Current Date

Search
Close this search box.
Search
Close this search box.

ഡോ.സാക്കിര്‍ നായിക് ഹാജരാകണമെന്ന് യു.എ.പി.എ ട്രൈബ്യൂണല്‍

ന്യൂഡല്‍ഹി: ഇസ്‌ലാമിക പണ്ഡിതന്‍ ഡോ.സാക്കിര്‍ നായിക് സത്യവാങ്മൂലം നല്‍കുന്നതിനുള്ള യോഗ്യതപത്രങ്ങളുടെ ആധികാരിതക്കായി മലേഷ്യയിലെ ഇന്ത്യന്‍ എംബസിക്ക് മുമ്പാകെയോ അടുത്ത ഹിയറങിനോ ഹാജരാകണമെന്ന് യു.എ.പി.എ ട്രൈബ്യൂണല്‍. യോഗ്യതാപത്രങ്ങളുടെ ആധികാരികതയോടെ സത്യവാങ്മൂലം സമര്‍പ്പിക്കുന്നതില്‍ സാക്കിര്‍ നായിക് പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് യു.എ.പി.എ ട്രൈബ്യൂണല്‍ ഉത്തരവിറക്കിയത്. സാക്കിര്‍ നായിക്കിന് മലേഷ്യയിലെ ഇന്ത്യന്‍ എംബസി സന്ദര്‍ശിക്കാന്‍ കഴിയില്ലെന്ന് മുന്‍നിര്‍ത്തി കഴിഞ്ഞ ഹിയറങില്‍ ട്രൈബ്യൂണല്‍ ആവശ്യപ്പെടുകയായിരുന്നു.

കള്ളപ്പണം വെളുപ്പിക്കല്‍, യു.പി മതപരിവര്‍ത്തന റാക്കറ്റ്, ഡല്‍ഹി കലാപം, ആര്‍.ജി.എഫ് ട്രസ്റ്റ് അഴിമിതി തുടങ്ങി വിവിധ കേസുകളില്‍ സാക്കിര്‍ നായിക്കും, ഇസ്‌ലാമിക് റിസര്‍ച്ച് ഫൗണ്ടേഷനും അന്വേഷണം നേരിടുകയാണ്. സര്‍ക്കാര്‍ ചുമത്തയി നിരോധനത്തിനെതിരെ ഐ.ആര്‍.എഫ് നേരത്തെ സത്യവാങ്മൂലം സമര്‍പ്പിച്ചിരുന്നു.

മുസ്‌ലിം യുവാക്കള്‍ക്കിടയില്‍ ഇന്ത്യാ വിരുദ്ധ വികാരം വളര്‍ത്താനും, വിദ്വേഷം പ്രചരിപ്പിക്കാനും, തീവ്രവാദത്തിന് പ്രേരിപ്പിക്കാനും തന്റെ ടി.വി പ്രഭാഷണങ്ങള്‍ ഉപയോഗപ്പെടത്തുന്നവെന്ന ആരോപണങ്ങളും 55കാരനായ ഇസ്‌ലാമിക പണ്ഡിതന്‍ സാക്കിര്‍ നായിക്കിനെതിരെ നിലനില്‍ക്കുന്നുണ്ട്. 2016ല്‍ സര്‍ക്കാര്‍ അദ്ദേഹത്തിനും സ്ഥാപനത്തിനും എതിരെ അന്വേഷണം ആരംഭിച്ചപ്പോള്‍ ഇന്ത്യ വിടുകയായിരുന്നു -ഐ.എ.എന്‍.എസ് റിപ്പോര്‍ട്ട് ചെയ്തു.

????വാര്‍ത്തകള്‍ വാട്‌സാപില്‍ ലഭിക്കാന്‍: https://chat.whatsapp.com/CtdeYjAfwas90JeGabX9H0

Related Articles