Current Date

Search
Close this search box.
Search
Close this search box.

ബഹ്‌റൈനില്‍ ആക്റ്റിവിസ്റ്റുകളുടെ വധശിക്ഷക്കെതിരെ പ്രതിഷേധം തുടരുന്നു

മനാമ: ബഹ്‌റൈനില്‍ ഭരണകൂടം ആക്റ്റിവിസ്റ്റുകളെ വധശിക്ഷക്ക് വിധേയമാക്കിയ നടപടിയില്‍ പ്രതിഷേധം തുടരുന്നു. മൂന്നാം ദിവസവും പ്രക്ഷോഭം അവസാനിച്ചിട്ടില്ല. ബഹ്‌റൈന്‍ ഭരണകൂടത്തിനും ഭരണാധികാരികള്‍ക്കും എതിരെ മുദ്രാവാക്യം വിളികളുമായി പ്രക്ഷോഭകര്‍ രാത്രിയും തെരുവില്‍ തുടരുകയാണ്. തലസ്ഥാനമായ മനാമയിലും സമീപ നഗരങ്ങളിലും പ്രക്ഷോഭകര്‍ തെരുവിലിറങ്ങി. സമരക്കാര്‍ക്കു നേരെ പൊലിസ് ടിയര്‍ഗ്യാസ് പ്രയോഗിച്ചു. ബനി ഹംറയില്‍ ജനകീയ പ്രക്ഷോഭം അരങ്ങേറി. ശനിയാഴ്ചയാണ് ജനങ്ങള്‍ പ്രതിഷേധവുമായി തെരുവിലിറങ്ങിയത്.

അന്താരാഷ്ട്ര തലത്തില്‍ മനുഷ്യാവകാശ പ്രവര്‍ത്തകരുടെ ശക്തമായ പ്രതിഷേധം വക വെക്കാതെയാണ് രണ്ട് ആക്റ്റിവിസ്റ്റുകളടക്കം മൂന്നു പേരുടെ വധശിക്ഷ ബഹ്റൈന്‍ നടപ്പിലാക്കിയത്. രാജ്യത്ത് ജനാധിപത്യത്തിനായി പ്രക്ഷോഭം നയിച്ച അഹ്മദ് അല്‍ മലാലി (24),അലി ഹകീം അല്‍ അറബ് (25) എന്നിവരെയാണ് ശനിയാഴ്ച വധ ശിക്ഷക്ക് വിധേയമാക്കിയത്.

2017ല്‍ നടന്ന പ്രക്ഷോഭത്തിനിടെ പൊലിസ് ഓഫിസറെ വെടിവെച്ചുവെന്നും കലാപത്തിനായി ഇറാനുമായി ബന്ധമുള്ള സംഘവുമായി പ്രക്ഷോഭം ആസൂത്രണം ചെയ്തെന്നുമാണ് ഇവര്‍ക്കെതിരെ ചുമത്തിയ കുറ്റം. 2011ലെ അറബ് വസന്തത്തിന്റെ ഭാഗമായി പ്രക്ഷോഭം നടന്ന ഏക ഗള്‍ഫ് രാഷ്ട്രമായിരുന്നു ബഹ്റൈന്‍.

Related Articles