Current Date

Search
Close this search box.
Search
Close this search box.

മരണ സംഖ്യ വര്‍ധിക്കുന്നു; പ്രതിഷേധക്കനലടങ്ങാതെ ഉത്തരേന്ത്യ

ന്യൂഡല്‍ഹി: പൗരത്വ നിയമ ഭേദഗതിക്കെതിരെ ഇന്ത്യയില്‍ കഴിഞ്ഞ ഒരാഴ്ചയായി തുടരുന്ന പ്രതിഷേധത്തീ അണയുന്നില്ല. ദിവസം കൂടും തോറും പൊലിസും സൈന്യവും പ്രതിഷേധത്തെ തല്ലിക്കെടുത്താന്‍ ശ്രമിക്കുമ്പോഴും പ്രതിഷേധം രൂക്ഷമായ രീതിയില്‍ ആളിക്കത്തുകയാണ്. യു.പിയില്‍ പൊലിസ് വെടിവെപ്പിനിടെ മരിച്ചവരുടെ എണ്ണം ഇതിനോടകം 11 കടന്നു. മധ്യപ്രദേശ്,യു.പി,ബംഗാള്‍,കര്‍ണ്ണാടക,ഗുജറാത്ത,അസം,ന്യൂഡല്‍ഹി എന്നീ സംസ്ഥാനങ്ങളില്‍ പ്രതിഷേധം കനക്കുന്നത്.

പശ്ചിമബംഗാളിലും പ്രതിഷേധം അലയടിക്കുകയാണ്. മുഖ്യമന്ത്രി മമതാ ബാനര്‍ജി നേരിട്ടെത്തിയാണ് മുഴുവന്‍ റാലികള്‍ക്കും നേതൃത്വം നല്‍കുന്നത്. സംസ്ഥാനത്തെ കലാകാരന്മാരും സാംസ്‌കാരിക പ്രവര്‍ത്തകരുമെല്ലാം പ്രക്ഷോഭത്തില്‍ പങ്കാളികളാണ്. മധ്യപ്രദേശില്‍ 50 ജില്ലകളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. ബിഹാറില്‍ ആര്‍.ജെ.ഡി ആഹ്വാനം ചെയ്ത ബന്ദ് തുടരുകയാണ്.

യു.പിയിലെ 13 ജില്ലകളില്‍ കടുത്ത പ്രതിഷേധമാണ്‌ര ഉയരുന്നത്. 21 ജില്ലകളില്‍ ഇന്റര്‍നെറ്റ് സേവനം റദ്ദാക്കിയിട്ടുണ്ട്. ഡല്‍ഹി ജുമാ മസ്ജിദിന് മുന്‍പില്‍ പ്രതിഷേധിച്ച ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദിനെ ശനിയാഴ്ച പൊലീസ് അറസ്റ്റ് ചെയ്തു.
അറസ്റ്റിന് മുന്‍പ് ജമാ മസ്ജിദിന് മുന്‍പില്‍ നിന്നും പ്രവര്‍ത്തകരെ പൊലീസ് ഒഴിപ്പിച്ചിരുന്നു.

Related Articles