Current Date

Search
Close this search box.
Search
Close this search box.

തുനീഷ്യ: അന്നഹ്ദ പാര്‍ട്ടി നേതാവ് വീട്ടുതടങ്കലില്‍

തൂനിസ്: രാഷ്ട്രീയ പ്രതിസന്ധി വിട്ടൊഴിയാത്ത തുനീഷ്യയില്‍ പ്രധാന പാര്‍ട്ടിയായ അന്നഹ്ദ പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവിനെ ഭരണകൂടം വീട്ടുതടങ്കലിലാക്കി. അനൗര്‍ മഅ്‌റൂഫിനെയാണ് കഴിഞ്ഞ ദിവസം തുനീഷ്യന്‍ ആഭ്യന്തര മന്ത്രാലയം വീട്ടുതടങ്കലിലാക്കിയതെന്ന് റോയിട്ടേഴ്‌സ് അടക്കമുള്ള ന്യൂസ് ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു.

മുന്‍ സര്‍ക്കാരിലെ കമ്യൂണിക്കേഷന്‍സ് ടെക്‌നോളജി വകുപ്പ് മന്ത്രിയും അന്നഹ്ദയുടെ പ്രമുഖ നേതാക്കളില്‍ ഒരാളുമായിരുന്നു മഅ്‌റൂഫ്. എന്ത് കുറ്റം ചുമത്തിയാണ് മഅ്‌റൂഫിനെ അറസ്റ്റ് ചെയ്തതെന്ന് വ്യക്തമല്ല. ജൂലൈ 25നാണ് പ്രസിഡന്റ് ഖഈസ് സഈദ് തുനീഷ്യന്‍ പ്രധാനമന്ത്രിയെ അധികാരത്തുനിന്ന് പുറത്താക്കി ഭരണം പിടിച്ചെടുത്തത്. ഭരണഘന അട്ടിമറി എന്നാണ് ഇതിനെ വിശേഷിപ്പിച്ചിരുന്നത്.

പാര്‍ലമെന്റ് മരവിപ്പിക്കാനും എക്‌സിക്യൂട്ടീവ് അധികാരം ഏറ്റെടുക്കാനുമുള്ള തന്റെ തീരുമാനത്തില്‍ നിന്ന് പിന്മാറില്ലെന്ന് സഈദ് പറഞ്ഞതിന് തൊട്ടുപിന്നാലെയാണ് അറസ്റ്റുണ്ടായിരിക്കുന്നത്. തുനീഷ്യയില്‍ സഈദ് സ്വേച്ഛാധിപത്യ ഭരണം കൊണ്ടുവരുമെന്ന് അദ്ദേഹത്തിന്റെ എതിരാളികള്‍ നേരത്തെ വിമര്‍ശനമുന്നയിച്ചിരുന്നു.

അതേസമയം, പ്രസിഡന്റിന്റെ ഓഫീസ് പുറത്തുവിട്ട ഒരു വീഡിയോയില്‍ അദ്ദേഹം പ്രതിസന്ധിയെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നത് നിരസിക്കുകയാണുണ്ടായത്.

Related Articles