Current Date

Search
Close this search box.
Search
Close this search box.

എ.എന്‍.ഐ ഇസ്ലാമോഫോബിക് ന്യൂസ് ഏജന്‍സിയാണെന്ന് അന്താരാഷ്ട്ര സംഘടനകള്‍

ന്യൂഡല്‍ഹി: ഇന്ത്യയിലെ പ്രമുഖ ദേശീയ വാര്‍ത്ത ഏജന്‍സിയായ എ.എന്‍.ഐ (ഏഷ്യന്‍ ന്യൂസ് ഇന്റര്‍നാഷണല്‍) ഇസ്ലാമോഫോബിക് ന്യൂസ് ഏജന്‍സിയാണെന്ന വിമര്‍ശനവുമായി അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനകള്‍.

യു.എസ്,യു.കെ,ഓസ്‌ട്രേലിയ, കാനഡ തുടങ്ങിയ രാജ്യങ്ങളിലെ 35 മനുഷ്യാവകാശ സംഘടനകളാണ് പ്രസ്താവന പുറത്തിറക്കിയത്.
ഏഷ്യന്‍ ന്യൂസ് ഏജന്‍സിയിലെ പങ്കാളിത്തവും നിക്ഷേപവും അവസാനിപ്പിക്കണമെന്ന് അന്താരാഷ്ട്ര വാര്‍ത്ത ഏജന്‍സിയായ റോയിട്ടേഴ്‌സിനോട് ഇവര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

‘ഇസ്ലാമോഫോബിക് റിപ്പോര്‍ട്ടിംഗും ഹിന്ദുത്വ സര്‍ക്കാരിന് അനുകൂലമായ പ്രചാരണവുമാണ് ഏജന്‍സി നടത്തുന്നതെന്നും പ്രസ്താവനയില്‍ വിമര്‍ശിച്ചു. ‘തെറ്റായ വിവരങ്ങള്‍ റിലേ ചെയ്യുന്ന, നിലവിലില്ലാത്ത സ്രോതസ്സുകളും നിലവിലില്ലാത്ത സ്ഥാപനങ്ങളും ഉദ്ധരിച്ച് സര്‍ക്കാര്‍ അനുകൂല സന്ദേശമയയ്ക്കുന്നതിന് ഇന്ത്യ ഭരിക്കുന്ന ഭാരതീയ ജനതാ പാര്‍ട്ടിയുമായി (ബിജെപി) സജീവമായി സഹകരിക്കുന്ന ഒരു ഇന്ത്യ അധിഷ്ഠിത വാര്‍ത്താ ഏജന്‍സിയാണ് എ.എന്‍.ഐ എന്നും അതിന്റെ റിപ്പോര്‍ട്ടിംഗില്‍ മുസ്ലീം വിരുദ്ധ പക്ഷപാതിത്വത്തിന്റെ ഒരു മാതൃക കാണുന്നുണ്ടെന്നും”സഖ്യത്തിന്റെ പത്രക്കുറിപ്പില്‍ പറയുന്നുണ്ട്.

കഴിഞ്ഞ വര്‍ഷം ഡിസംബര്‍ വരെ, റോയിട്ടേഴ്സ് എഎന്‍ഐയില്‍ 49% സാമ്പത്തിക ഓഹരി നിലനിര്‍ത്തിയിരുന്നു, അതിനുശേഷം ഇന്ത്യന്‍ നിയന്ത്രണങ്ങള്‍ അനുസരിച്ച് അവരുടെ സാമ്പത്തിക വിഹിതം കുറയ്ക്കാന്‍ അവര്‍ നിര്‍ബന്ധിതരായിരുന്നു. എന്നിരുന്നാലും, റോയിട്ടേഴ്സ് എ.എന്‍.ഐയെ സാമ്പത്തികമായി പിന്തുണയ്ക്കുകയും അതിന്റെ റിപ്പോര്‍ട്ടുകള്‍ ആഗോള പ്രേക്ഷകര്‍ക്ക് നല്‍കുന്നുമുണ്ട്.

എ.എന്‍.ഐയിലെ എല്ലാ സാമ്പത്തിക ഓഹരികളും ഉടനടി വിറ്റൊഴിയുക, എ.എന്‍.ഐയുടെ കെട്ടിച്ചമച്ച വിവരങ്ങള്‍ പ്രചരിപ്പിക്കാന്‍ വിസമ്മതിക്കുക, എ.എന്‍.ഐ പക്ഷപാതപരവും ഇസ്ലാമോഫോബിക്കുമായ റിപ്പോര്‍ട്ടിംഗിനെ പരസ്യമായി അപലപിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് കത്തില്‍ തോംസണ്‍-റോയിട്ടേഴ്‌സിനോട് ആവശ്യപ്പെടുന്നത്.

Related Articles