Current Date

Search
Close this search box.
Search
Close this search box.

ദുഷ്‌കരമായ ജനജീവിതം: ലിബിയയിലെ ബെന്‍ഗാസിയില്‍ പ്രതിഷേധം രൂക്ഷം

ബെന്‍ഗാസി: ജനജീവിതം ദുഷ്‌കരമായ ലിബിയയില്‍ സര്‍ക്കാരിനെതിരെ പ്രതിഷേധവുമായി ജനങ്ങള്‍ തെരുവിലിറങ്ങി. ലിബിയയിലെ ഏറ്റവും വലിയ രണ്ടാമത്തെ നഗരമായ ബെന്‍ഗാസിയില്‍ വൈദ്യുതി മുടക്കവും വഷളായ ജീവിതസഹാചര്യവുമാണ് ജനങ്ങളെ പ്രകോപിതരാക്കിയത്. ജനങ്ങള്‍ കൂട്ടമായി തെരുവിലിറങ്ങുകയും ടയറുകള്‍ കൂട്ടിയിട്ട് കത്തിക്കുകയും റോഡുകള്‍ തടസ്സപ്പെടുത്തുകയും ചെയ്തു. ഇതിന്റെ ചിത്രങ്ങള്‍ സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.

തുടര്‍ച്ചയായ പവര്‍കട്ടും ഇന്ധനക്ഷാമവും മൂലം ജനങ്ങള്‍ കടുത്ത ദുരിതം അനുഭവിക്കുന്നതാണ് പ്രതിഷേധത്തിന് ഇടയാക്കിയത്. ആറര ലക്ഷം ജനങ്ങളാണ് ബെന്‍ഗാസിയിലുള്ളത്. അപൂര്‍വമായാണ് ലിബിയയില്‍ ഇത്തരത്തിലുള്ള ജനകീയ പ്രതിഷേധം ഉയര്‍ന്നുവരാറുള്ളത്. ലിബിയയിലെ മിലിട്ടറി കമാന്‍ഡറും ലിബിയന്‍ നാഷണല്‍ ആര്‍മി തലവനുമായ ഖലീഫ ഹഫ്തറിന്റെ സ്വാധീനമേഖലയിലാണ് പ്രതിഷേധം അരങ്ങേറിയത്.

2019 ഏപ്രിലിലാണ് തലസ്ഥാനമായ ട്രിപ്പോളി കൈയേറാന്‍ ഖലീഫ ഹഫ്തറിന്റെ നേതൃത്വത്തിലുള്ള സൈന്യം ആക്രമണം ആരംഭിച്ചത്. ഇതിനായി സ്വയം പ്രഖ്യാപിച്ചതാണ് ലിബിയന്‍ ദേശീയ സൈന്യം.അന്താരാഷ്ട്ര തലത്തില്‍ അംഗീകാരമുള്ള യു.എന്നിന്റെ പിന്തുണയുള്ള ഗവര്‍ണ്‍മെന്റ് നാഷണല്‍ അക്കോര്‍ഡ് (GNA) ആണ് ലിബിയയില്‍ ഭരണം നടത്തുന്നത്. ഇരു വിഭാഗവും തമ്മില്‍ ലിബിയയില്‍ സംഘര്‍ഷം തുടരുകയാണ്.

Related Articles