Current Date

Search
Close this search box.
Search
Close this search box.

‘താങ്കള്‍ ഈ അവാര്‍ഡ് അര്‍ഹിക്കുന്നില്ല’ സൂകിക്കു നല്‍കിയ ബഹുമതി ആംനസ്റ്റി തിരിച്ചെടുത്തു

ലണ്ടന്‍: ആംനസ്റ്റി ഇന്റര്‍നാഷണല്‍ മ്യാന്മര്‍ നേതാവ് ആങ്‌സാന്‍ സൂകിക്കു നല്‍കിയ ബഹുമതി പിന്‍വലിച്ചു. മ്യാന്മറില്‍ റോഹിങ്ക്യന്‍ വംശജര്‍ക്കെതിരെ അരങ്ങേറിയ കൂട്ടക്കുരുതിയില്‍ സൂകിയുടെ നിസ്സംഗത കണക്കിലെടുത്താണ് യു.കെ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മനുഷ്യാവകാശ സംഘടനയായ ആംനെസ്റ്റി ബഹുമതി റദ്ദാക്കിയത്. 2009ലാണ് സൂകിയുടെ 15 വര്‍ഷത്തെ വീട്ടുതടങ്കല്‍ മുന്‍നിര്‍ത്തി അവര്‍ക്ക് അവാര്‍ഡ് നല്‍കിയിരുന്നത്.

‘ഇന്ന് നിങ്ങള്‍ പ്രത്യാശയുടെ ഒരു പ്രതീകത്തെയല്ല പ്രതിനിധാനം ചെയ്യുന്നത്, ഇതില്‍ ഞങ്ങള്‍ ആശ്ചര്യപ്പെടുന്നു. മനുഷ്യാവകാശങ്ങളെ സംരക്ഷിക്കാന്‍ നിങ്ങളിപ്പോള്‍ ധൈര്യം കാണിക്കുന്നില്ല. അതിനാല്‍ തന്നെ ഈ ബഹുമതിക്ക് താങ്കള്‍ യോഗ്യയല്ല. ആംനസ്റ്റിയുടെ അംബാസിഡര്‍ ഓഫ് കോണ്‍ഷ്യസ്‌നസ് അവാര്‍ഡ് നിലനിര്‍ത്തുന്നത് നീതീകരിക്കാനാവില്ല.

അതിനാല്‍ വലിയ ദു:ഖത്തോടെ താങ്കളില്‍ നിന്നും ഈ അവാര്‍ഡ് തിരിച്ചെടുക്കുകയാണ്.’- ആംനസ്റ്റി ചീഫ് കുമി നായിഡു പറഞ്ഞു. സൂകിക്കയച്ച കത്തിലൂടെയാണ് അദ്ദേഹം അവാര്‍ഡ് പിന്‍വലിക്കുന്ന കാര്യം അറിയിച്ചത്. ഞായറാഴ്ച ഇതു സംബന്ധിച്ച് സൂകിക്ക് സൂചന നല്‍കിയിരുന്നെങ്കിലും ഇതുവരെയായി വിഷയത്തില്‍ സൂകി പ്രതികരിച്ചിട്ടില്ല.

Related Articles