തെഹ്‌റാന്‍: ഭരണകൂട വിരുദ്ധ പ്രതിഷേധത്തില്‍ പങ്കാളികളായ ഇറാന്‍ യുവാക്കള്‍ വധശിക്ഷ ഭീഷണി നേരിടുകയാണെന്ന് ആംനസ്റ്റി ഇന്റര്‍നാഷണല്‍. ഭരണകൂട വിരുദ്ധ പ്രക്ഷോഭത്തില്‍ പങ്കെടുത്ത മൂന്ന് യുവാക്കള്‍ക്ക് വിധിച്ച വധശിക്ഷ ഉടന്‍ പിന്‍വലിക്കണമെന്ന് ആംനസ്റ്റി ആവശ്യപ്പെട്ടു. കസ്റ്റഡിയില്‍ കഴിയുന്ന പ്രതിഷേധക്കാര്‍ ചാട്ടയടിയും വൈദ്യുതാഘാതവും ഉള്‍പ്പെടെ പല പീഡനങ്ങള്‍ക്ക് ഇരയാകുന്നതായി ആംനസ്റ്റി ചൂണ്ടിക്കാട്ടി. കഴിഞ്ഞ സെപ്റ്റംബറില്‍, കുര്‍ദുകാരിയായ മഹ്‌സ അമീനി പൊലീസ് കസ്റ്റഡിയല്‍ വെച്ച് കൊല്ലപ്പെട്ടതിനെ തുടര്‍ന്നാണ് രാജ്യത്ത് വലിയ പ്രക്ഷോഭം പൊട്ടിപുറപ്പെടുന്നത്. അല്‍ജസീറയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.
📱 വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍: https://chat.whatsapp.com/C15hzvWtKIy9ApXqTOUlQL
Facebook Comments