Current Date

Search
Close this search box.
Search
Close this search box.

വിശ്വാസ സ്വാതന്ത്ര്യം സംരക്ഷിക്കുകയാണ് ഭരണകൂട ബാധ്യത: പ്രൊഫ. ആലിക്കുട്ടി മുസ്ലിയാര്‍

കോഴിക്കോട്: രാജ്യത്തെ ജനങ്ങള്‍ക്ക് ഭരണഘടന വിഭാവനം ചെയ്ത വിശ്വാസ സ്വാതന്ത്ര്യത്തെ സംരക്ഷിക്കുകയാണ് ഭരണകൂട ബാധ്യതയെന്നും മതവിശ്വാസത്തെയും ആചാര അനുഷ്ഠാനങ്ങളെയും ഇല്ലായ്മ ചെയ്യുന്ന നീക്കമാവരുത് ഭരണ കര്‍ത്താക്കള്‍ ചെയ്യേണ്ടതെന്നും സമസ്ത ജന. സെക്രട്ടറി കെ. ആലിക്കുട്ടി മുസ്‌ലിയാര്‍. ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ പേര് പറഞ്ഞ് മതത്തെ അപഹസിക്കുന്ന നീക്കം അംഗീകരിക്കാനാവില്ല.

മതത്തെ പരിഹസിക്കാന്‍ കൂട്ടുനില്‍ക്കുന്ന ശ്രമങ്ങളും രാജ്യത്തിന് അപകടകരമാണ്. കാരുണ്യവും സ്നേഹവുമാണ് മതത്തിന്റെ സന്ദേശം. ഇതു പ്രചരിപ്പിച്ചവരാണ് പ്രവാചകന്മാര്‍.മാനവികതയുടെ ഏറ്റവും വലിയ മൂല്യങ്ങളെ ലോകത്തിന് പരിചയപ്പെടുത്തിയ തിരുനബി(സ)യുടെ അധ്യാപനങ്ങള്‍ ലോകത്തിന്റെ പ്രതിസന്ധികള്‍ക്കുള്ള മോചന മാര്‍ഗമാണെന്നും അദ്ധേഹം കൂട്ടിച്ചേര്‍ത്തു. എസ്.വൈ.എസ് റബീഅ് കാമ്പയിന്‍ സമാപന പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Related Articles