Current Date

Search
Close this search box.
Search
Close this search box.

അലീഗഢ് പൊലിസ് അതിക്രമം: വിദ്യാര്‍ത്ഥികളെ കുറ്റപ്പെടുത്തി കോടതി

അലീഗഢ്: കഴിഞ്ഞ ദിവസം അലീഗഢ് സര്‍വകലാശാലയില്‍ ഉണ്ടായ പൊലിസിന്റെ അതിക്രമത്തില്‍ ക്യാംപസിലെ വിദ്യാര്‍ത്ഥികളെ കുറ്റപ്പെടുത്തി അലീഗഢ് മജിസ്‌ട്രേറ്റ് കോടതി. ഞായറാഴ്ച വൈകീട്ടാണ് അലീഗഢിലെ ഉപാര്‍കോട് ഏരിയയില്‍ യു.പി പൊലിസ് പൗരത്വ പ്രതിഷേധ സമരം നടത്തുന്നവരെ തല്ലിച്ചതച്ചത്. അലീഗഢിലെ വിദ്യാര്‍ത്ഥിനികളാണ് സമരക്കാര്‍ക്ക് പ്രചോദനം നല്‍കുന്നതെന്നാണ് കോടതി കുറ്റപ്പെടുത്തിയത്. ‘അവരുടെ പങ്ക് അന്വേഷിക്കണമെന്നും ചന്ദ്ര ഭൂഷണ്‍ സിംഗ് പറഞ്ഞു. നാശനഷ്ടങ്ങള്‍ ഞങ്ങള്‍ കണക്കാക്കുകയാണ്. കലാപകാരികളില്‍ നിന്നും തന്നെ അത് തിരിച്ചടപ്പിക്കും. ഇപ്പോള്‍ സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാണെന്നും’ അദ്ദേഹം പറഞ്ഞു.

ഞായറാഴ്ച വൈകീട്ട് ആറ് മണി മുതല്‍ മേഖലയില്‍ 24 മണിക്കൂര്‍ നേരത്തേക്ക് ഇന്റര്‍നെറ്റ് സേവനം റദ്ദ് ചെയ്യുകയും ഇവിടെ കനത്ത പൊലിസ് വിന്യാസം ഏര്‍പ്പെടുത്തുകയും ചെയ്തിട്ടുണ്ട്. പൊലിസ് അതിക്രമത്തില്‍ ആറ് പേര്‍ക്ക് പരുക്കേറ്റിരുന്നു.

Related Articles