Current Date

Search
Close this search box.
Search
Close this search box.

അള്‍ജീരിയയില്‍ പ്രസിഡന്റിന്റെ രാജിയാവശ്യപ്പെട്ടുള്ള പ്രതിഷേധം കനക്കുന്നു

അള്‍ജിയേഴ്‌സ്്: അള്‍ജീരിയന്‍ പ്രസിഡന്റ് അബ്ദുല്‍ അസീസ് ബൂട്ടോഫ്‌ളിക്കയുടെ രാജി ആവശ്യപ്പെട്ട് രാജ്യത്ത് വിദ്യാര്‍ത്ഥികള്‍ അടക്കമുള്ള ജനങ്ങളുടെ പ്രതിഷേധം രൂക്ഷമാവുന്നു. രാജ്യം ഭരിക്കുന്ന നാഷണല്‍ ലിബറേഷന്‍ ഫ്രണ്ടിനെതിരെയും ശക്തമായ പ്രതിഷേധമാണുയരുന്നത്.

കഴിഞ്ഞ 20 വര്‍ഷമായി അള്‍ജീരിയയില്‍ ഏകാധിപത്യ ഭരണം നടത്തുന്ന ബൂട്ടോഫഌക്ക തുടര്‍ച്ചയായി അഞ്ചാം തവണയും പ്രസിഡന്റ് പദവിയിലേക്ക് തെരഞ്ഞെടുത്തതില്‍ പ്രതിഷേധിച്ചാണ് റാലി. തലസ്ഥാനമായ അള്‍ജിയേഴ്‌സില്‍ നടന്ന റാലിയില്‍ വിദ്യാര്‍ത്ഥികള്‍ അടക്കം ആയിരങ്ങളാണ് പങ്കെടുത്തത്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി രാജ്യത്ത് പ്രതിഷേധം തുടരുകയാണ്. 2001 മുതല്‍ അള്‍ജിയേഴ്‌സില്‍ പ്രതിഷേധ പ്രകടനങ്ങള്‍ നിരോധിച്ചിട്ടുണ്ട്. അതിനു ശേഷം ആദ്യമായാണ് ഇത്രയും വലിയ പ്രതിഷേധ പ്രകടനം ഇവിടെ നടക്കുന്നത്.

പ്രക്ഷോഭകര്‍ക്കു നേരെ പൊലിസ് ടിയര്‍ഗ്യാസും ജലപീരങ്കിയും പ്രയോഗിച്ചു. മാധ്യമങ്ങള്‍ക്കും റേഡിയോകള്‍ക്കും ഇവിടെ നിന്നും റിപ്പോര്‍ട്ട് ചെയ്യുന്നതിനും വിലക്കേര്‍പ്പെടുത്തിയിരിക്കുകയാണ്.

81കാരനായ ബൂട്ടോഫഌക്ക 1999 മുതല്‍ അധികാരത്തിലുണ്ട്. 2013ല്‍ സ്‌ട്രോക് പിടിപെട്ട് അദ്ദേഹം രോഗശയ്യയിലാണ് രാജ്യം ഭരിക്കുന്നത്. വീല്‍ചെയറിലിരുന്ന് അസുഖബാധിതര്‍ രാജ്യത്തെ ഭരണം കൈയാളുന്നതിനെതിരെ ജനങ്ങള്‍ റാലിയില്‍ പ്രതിഷേധമുയര്‍ത്തി. രാജ്യത്ത് അരങ്ങേറുന്ന പ്രതിഷേധത്തെത്തുടര്‍ന്ന് പ്രതിപക്ഷ നേതാവ് സൂഫിയാന്‍ ജിലാലി വീണ്ടും തെരഞ്ഞെടുപ്പ് നടത്താന്‍ ചര്‍ച്ച നടത്തുന്നുണ്ട്.

Related Articles