Current Date

Search
Close this search box.
Search
Close this search box.

അള്‍ജീരിയന്‍ പാര്‍ലമെന്റ് സ്പീക്കറായി ഇസ്‌ലാമിസ്റ്റ് നേതാവ്

അള്‍ജൈര്‍: ഭരണ മാറ്റത്തിനു ശേഷം പുതിയ അള്‍ജീരിയന്‍ പാര്‍ലമെന്റ് സ്പീക്കറായി ഇസ്‌ലാമിസ്റ്റ് നേതാവിനെ തെരഞ്ഞെടുത്തു. പ്രതിപക്ഷ നേതൃനിരയിലെ പ്രധാനി കൂടിയായ സുലൈമാന്‍ ഷെനിനെയാണ് സ്പീക്കറായി പാര്‍ലമെന്റ് അംഗങ്ങള്‍ തെരഞ്ഞെടുത്തത്.

അള്‍ജീരിയയിലെ മൂന്ന് ഇസ്‌ലാമിക് പാര്‍ട്ടികളുടെ പാര്‍ലമെന്റ് സഖ്യത്തിന്റെ നേതാവ് കൂടിയാണ് ഷെനിന്‍. അന്നഹ്ദ,അദാല എന്നീ സംഘങ്ങളടങ്ങിയ മുന്നണിയാണ് നാഷണല്‍ കണ്‍സ്ട്രക്ഷന്‍ പാര്‍ടി മൂവ്‌മെന്റ്. അള്‍ജീരിയയുടെ ചരിത്രത്തില്‍ ആദ്യമായിട്ടാണ് പ്രതിപക്ഷ നേതൃതിരയില്‍ നിന്നും തെരഞ്ഞെടുപ്പിലൂടെ സ്പീക്കറെ തെരഞ്ഞെടുക്കുന്നത്.

നേരത്തെയുണ്ടായിരുന്ന നാഷണല്‍ ലിബറേഷന്‍ ഫ്രണ്ടിലെ സ്പീക്കര്‍ മുവാദ് ബുക്കര്‍ബിനെ മാറ്റിയാണ് സുലൈമാനെ തെരഞ്ഞെടുത്തത്. കനത്ത പ്രതിഷേധത്തെത്തുടര്‍ന്ന് ജൂലൈ രണ്ടിനാണ് മുവാദ് രാജി വെച്ചത്. നീണ്ട 20 വര്‍ഷങ്ങള്‍ അള്‍ജീരിയയില്‍ ഭരണം നടത്തിയ ഏകാധിപതിയായ പ്രസിഡന്റ് അബ്ദുല്‍അസീസ് ബൂട്ടോഫ്‌ളിക്ക കഴിഞ്ഞ ഏപ്രില്‍ രണ്ടിനാണ് ജനകീയ പ്രതിഷേധത്തെത്തുടര്‍ന്ന് അധികാരമൊഴിഞ്ഞത്. ബൂട്ടോഫ്‌ളിക്കയുടെ അനുകൂലികളായ മുഴുവന്‍ രാഷ്ട്രീയക്കാരും പദവികള്‍ ഒഴിയുന്നത് വരെ ജനങ്ങള്‍ സമരം ശക്തമാക്കുകയായിരുന്നു.

Related Articles