Current Date

Search
Close this search box.
Search
Close this search box.

അള്‍ജീരിയ: പാര്‍ലമെന്റ് തെരഞ്ഞെടുപ്പിന് ആഹ്വാനം ചെയ്ത് തബൂന്‍

അള്‍ജിയേഴ്‌സ്: പാര്‍ലമെന്റ് അധോസഭ പിരിച്ചുവട്ട് തെരഞ്ഞെടുപ്പ് നടത്താന്‍ അള്‍ജീരിയന്‍ പ്രസിഡന്റ് അബ്ദുല്‍ മജീദ് തബൂന്‍ ആഹ്വാനം ചെയ്തു. ഉത്തരാഫ്രിക്കന്‍ രാജ്യമായ അള്‍ജീരിയ ആരോഗ്യ-സാമ്പത്തിക-രാഷ്ട്രീയ പ്രതിസന്ധി നേരിട്ടുകൊണ്ടിരിക്കുന്ന സാഹചര്യത്തിലാണിത്. 48 മണിക്കൂറുനുളളില്‍ സര്‍ക്കാര്‍ പുനഃസംഘടന നടക്കുമെന്ന് വ്യാഴാഴ്ച രാജ്യത്തെ അഭിസംബോധന ചെയ്ത് തബൂന്‍ പറഞ്ഞു. തടവിലാക്കപ്പെട്ട പത്തിലധികം ഹിറാക് പ്രതിഷേധ പ്രസ്ഥാന പ്രവര്‍ത്തകര്‍ക്ക് അദ്ദേഹം മാപ്പ് നല്‍കി.

നിലവിലെ ദേശീയ പീപ്പിള്‍സ് അസംബ്ലി പിരിച്ചുവിടാനും, അഴിമതി മുക്തവും യുവാക്കളെ ഉള്‍കൊള്ളുന്നതുമായ തെരഞ്ഞെടുപ്പ് നടത്താനാണ് തീരുമാനിക്കുന്നത് -അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രി അബ്ദുല്‍ ആസീസ് ജെറാദിന്റെ മന്ത്രിസഭയെ സംബന്ധിച്ച അസംതൃപ്തി തബൂന്‍ നേരത്തെ പ്രകടിപ്പിച്ചിരുന്നു. 48 മണിക്കൂറുനുള്ളില്‍ അള്‍ജീരിയ മറ്റൊരു തെരഞ്ഞെടുപ്പിന് വേദിയാവുകയാണ്.

Related Articles