Current Date

Search
Close this search box.
Search
Close this search box.

അള്‍ജീരിയ: വിമര്‍ശകരെ സര്‍ക്കാര്‍ അടിച്ചമര്‍ത്തുന്നതായി മനുഷ്യാവകാശ സംഘടനകള്‍

അള്‍ജൈര്‍: വടക്കന്‍ ആഫ്രിക്കന്‍ രാജ്യമായ അള്‍ജീരിയയില്‍ ജനാധിപത്യ പ്രക്ഷോഭങ്ങള്‍ ഇപ്പോഴും കെട്ടടങ്ങിയിട്ടില്ല. ഭരണകൂടത്തെ വിമര്‍ശിക്കുന്നവരെ ഇപ്പോഴും വിടാതെ പിന്തുടരുകയാണ് സര്‍ക്കാരും പൊലിസുമെന്നാണ് രാജ്യത്തെ മനുഷ്യാവകാശ സംഘടനകള്‍ ആരോപിക്കുന്നത്. മാര്‍ച്ച് അവസാനം അള്‍ജീരിയയിലെ പ്രമുഖ മാധ്യമപ്രവര്‍ത്തക ആയിരുന്ന ഖാലിദ് ദ്രാരെനിയയെ പൊലിസ് അറസ്റ്റു ചെയ്തിരുന്നു. യാതൊരുവിധ പ്രതി
ഷേധമോ റാലിയെ നടത്തിയതിന്റെ പേരിലായിരുന്നില്ല ഈ അറസ്റ്റ്. 2019 ഫെബ്രുവരിയില്‍ തുടക്കമിട്ട അള്‍ജീരിയയുടെ ജനകീയ പ്രക്ഷോഭത്തിന് നേതൃത്വം നല്‍കിയയാളായിരുന്നു ഖാലിദ്. കഴിഞ്ഞ വര്‍ഷം മാര്‍ച്ച് ഏഴിന് അദ്ദേഹത്തെ അറസ്റ്റു ചെയ്തിരുന്നെങ്കിലും കോടതിക്ക് പുറത്ത് നടന്ന ശക്തമായ പ്രതിഷേധത്തെ തുടര്‍ന്ന് വിട്ടയക്കുകയായിരുന്നു.

ഇപ്പോള്‍ വീണ്ടും അദ്ദേഹത്തെ പകപോക്കല്‍ നടപടിയുടെ ഭാഗമായി അറസ്റ്റു ചെയ്തിരിക്കുകയാണെന്നാണ് മനുഷ്യാവകാശ സംഘടനകള്‍ ആരോപിക്കുന്നത്. കോവിഡിനെത്തുടര്‍ന്ന് രാജ്യത്ത് കൂടിച്ചേരലുകളും പ്രതിഷേധ പ്രകടനങ്ങളും നിരോധിച്ചിരിക്കുകയാണ്. ഖാലിദിന്റെ അറസ്റ്റില്‍ അപലപിച്ച് മാധ്യമ സ്ഥാപനങ്ങളും മനുഷ്യാവകാശ പ്രകവര്‍ത്തകരും രംഗത്തെത്തിയിട്ടുണ്ട്.

Related Articles