Current Date

Search
Close this search box.
Search
Close this search box.

അല്‍ശിഫ ആശുപത്രി ഒരു മണിക്കൂറിനകം ഒഴിയണമെന്ന് ഇസ്രായേല്‍

ഗസ്സ സിറ്റി: ഗസ്സ നഗരത്തിലെ ഏറ്റവും വലതും പ്രവര്‍ത്തനം ഭാഗികമായി അവശേഷിക്കുന്ന ആശുപത്രികളിലൊന്നായ അല്‍ശിഫ ആശുപത്രി ഒഴിയാന്‍ ഇസ്രായേല്‍ സൈന്യത്തിന്റെ നിര്‍ദേശം. ഒരു മണിക്കൂറിനകം ആശുപത്രിയില്‍ നിന്ന് രോഗികളടക്കം എല്ലാവരെയും മാറ്റണമെന്നാണ് സൈന്യം ആശുപത്രി അധികൃതരോട് ആവശ്യപ്പെട്ടത്. അല്‍-ഷിഫ ആശുപത്രിയിലെ ഡോക്ടറെ ഉദ്ധരിച്ച് അല്‍ ജസീറയാണ് ശനിയാഴ്ച വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.

അല്‍-ശിഫ ആശുപത്രിയിലെ എല്ലാവരേയും അല്‍-റാഷിദ് സ്ട്രീറ്റ് വഴി ഒഴിപ്പിക്കാന്‍ ഇസ്രായേല്‍ സൈന്യം ഒരു മണിക്കൂര്‍ സനമയം അനുവദിച്ചിട്ടുണ്ട്,ഒഴിപ്പിക്കാന്‍ ഒരു മണിക്കൂര്‍ മാത്രം മതി, ഈ സ്ട്രീറ്റിനെ ഞങ്ങള്‍ ‘കടല്‍ തെരുവ്’ എന്നാണ് വിളിക്കുന്നത്.

തെക്കോട്ട് പലായനം ചെയ്യുന്ന ആളുകള്‍ സാധാരണ യാത്ര ചെയ്യുന്ന തെരുവോ വഴിയോ അല്ല ഇത്, അവര്‍ സാധാരണയായി സലാഹുദ്ദീന്‍ സ്ട്രീറ്റ് വഴിയാണ് പോകാറുള്ളത്. എന്നാല്‍, അവര്‍ ഒരു മണിക്കൂറിനുള്ളില്‍ ഇവിടെ നിന്നും ഒഴിഞ്ഞുമാറാന്‍ ആണ് ആവശ്യപ്പെട്ടത്. -ഡോക്ടര്‍ പറഞ്ഞു.

രോഗികളെയും നവജാത ശിശുക്കളെയും തെക്കന്‍ ഗസ്സയിലേക്ക് മാറ്റാന്‍ ആംബുലന്‍സുകളില്ലാത്തതിനാല്‍ ഒരു മണിക്കൂറിനുള്ളില്‍ ഈ ആളുകളെയെല്ലാം ഒഴിപ്പിക്കുക എന്നത് അസാധ്യമാണെന്നും ഡോക്ടര്‍ പറഞ്ഞു. ഒരു മണിക്കൂറിനുള്ളില്‍ ഒഴിഞ്ഞുമാറാന്‍ ആവശ്യപ്പെടുന്നതിനയൊണ് ഗുരുതര പ്രതിസന്ധി എന്ന് വിളിക്കുകയെന്നും ്അദ്ദേഹം പറഞ്ഞു. അല്‍ശിഫ ആശുപത്രിയില്‍ ഇസ്രായേല്‍ സൈന്യത്തിന്റെ റെയ്ഡ് തുടരുകയാണ്.

Related Articles