Current Date

Search
Close this search box.
Search
Close this search box.

അജ്മല്‍ മുഹമ്മദിനെ ആദരിച്ചു

ഓമശ്ശേരി: കഴിഞ്ഞ വ്യാഴാഴ്ച കോഴിക്കോട് എന്‍.ഐ.ടിക്കു സമീപം നടന്ന വാഹനാപകടത്തില്‍ രക്ഷാപ്രവര്‍ത്തനം നടത്തി നാടിന് മാതൃകയായ അജ്മല്‍ മുഹമ്മദിനെ അനുമോദിച്ചു. കാരന്തൂര്‍ മര്‍കസ് സ്‌കൂളിലെ വിദ്യാര്‍ത്ഥിയായ അജ്മല്‍ അന്നേദിവസത്തെ തന്റെ പരീക്ഷ പോലും വകവെക്കാതെയാണ് രക്ഷാപ്രവര്‍ത്തനത്തിനായി മുന്നിട്ടിറങ്ങിയത്. കഴിഞ്ഞ ദിവസം മുക്കം ആനയാംകുന്ന് അല്‍ മദ്‌റസതുല്‍ ഇസ്‌ലാമിയ ഗോള്‍ഡന്‍ ജൂബിലി പ്രഖ്യാപന സമ്മേളന വേദിയില്‍ വെച്ചാണ് അജ്മലിനെ ആദരിച്ചത്. ജമാഅത്തെ ഇസ്‌ലാമി കേരള അസിസ്റ്റന്റ് അമീര്‍ പി മുജീബ് റഹ്മാന്‍ അജ്മലിനുള്ള ഉപഹാരം നല്‍കി.

അമിത വേഗതയിലെത്തിയ ബസ് സ്‌കൂട്ടറിലിടിച്ച് ചേന്ദമംഗല്ലൂര്‍ വളച്ചുകെട്ടിയില്‍ വി.കെ ഇസ്മായില്‍(55), പേരാമ്പ്ര എരവട്ടൂര്‍ എരോത്ത് ഗാര്‍ഡനില്‍ മുഹമ്മദ് താജുദ്ദീന്‍(30) എന്നിവരാണ് മരിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നിന്നും മുക്കത്തേക്ക് പോകുകയായിരുന്ന ഇവരുടെ സ്‌കൂട്ടറിലേക്ക് മുക്കത്തു നിന്നും കോഴിക്കോടേക്ക് പോകുകയായിരുന്ന സൗപര്‍ണിക ബസ് ഇടിക്കുകയായിരുന്നു. ഈ സമയം സ്ഥലത്തുണ്ടായിരുന്ന അജ്മല്‍ മുഹമ്മദിന്റെ നേതൃത്വത്തിലാണ് രക്ഷാപ്രവര്‍ത്തനം നടത്തിയതും ഇവരെ ആശുപത്രിയിലെത്തിച്ചതും.

Related Articles