Current Date

Search
Close this search box.
Search
Close this search box.

യെമനില്‍ സൗദിയുടെ നേതൃത്വത്തിലുള്ള വ്യോമാക്രമണം 80 ശതമാനം കുറഞ്ഞു: യു.എന്‍

സന്‍ആ: യെമനില്‍ സൗദിയുടെ നേതൃത്വത്തിലുള്ള സഖ്യം നടത്തുന്ന വ്യോമാക്രമണങ്ങള്‍ 80 ശതമാനമായി കുറഞ്ഞതായി യു.എന്‍ സെക്യൂരിറ്റി കൗണ്‍സില്‍ വക്താവ് മാര്‍ട്ടിന്‍ ഗ്രിഫിത്‌സ് പറഞ്ഞു. യെമനിലെ ഹൂതി വിമതര്‍ക്കെതിരെ സൗദിയുടെ നേതൃത്വത്തിലുള്ള സഖ്യം നടത്തുന്ന യുദ്ധ നീക്കം കഴിഞ്ഞ രണ്ടാഴ്ച്ചക്കിടെ വളരെ കുറഞ്ഞുവെന്നാണ് കഴിഞ്ഞ ദിവസം യു.എന്‍ സുരക്ഷ കൗണ്‍സില്‍ യോഗത്തില്‍ ഗ്രിഫിത്‌സ് വ്യക്തമാക്കിയത്.

2015 മുതലാണ് യെമന്‍ സംഘര്‍ഷത്തില്‍ സൗദി ഇടപെടാന്‍ തുടങ്ങിയത്. അന്താരാഷ്ട്ര തലത്തില്‍ അംഗീകരിച്ച യെമന്‍ പ്രസിഡന്റ് അബ്ദുറബ്ബ് മന്‍സൂര്‍ ഹാദി സര്‍ക്കാരിന് പിന്തുണ നല്‍കിയാണ് സൗദി യുദ്ധം ചെയ്യുന്നത്. ഇതിനോടകം ആയിരക്കണക്കിന് വ്യോമാക്രമണങ്ങളില്‍ പതിനായിരക്കണക്കിന് സിവിലിയന്മാരാണ് യെമനില്‍ കൊല്ലപ്പെട്ടത്. നിരവധി ആശുപത്രികള്‍,മാര്‍ക്കറ്റുകള്‍,സ്‌കൂളുകള്‍ എന്നിവയെല്ലാം തകര്‍ക്കപ്പെട്ടു. 2014ന്റെ അവസാനത്തിലാണ് യെമനില്‍ ഹൂതികളും സര്‍ക്കാര്‍ സൈന്യവും തമ്മില്‍ അധികാരത്തിനായി സംഘര്‍ഷം ആരംഭിച്ചത്.

Related Articles