Current Date

Search
Close this search box.
Search
Close this search box.

വീണ്ടും ബന്ദികളെ കൊന്ന് ഇസ്രായേല്‍

ഗസ്സ സിറ്റി: കഴിഞ്ഞ ആഴ്ചകളില്‍ ഇസ്രായേല്‍ സേന തങ്ങളുടെ തന്നെ 7 ബന്ദികളെ കൂടി വധിച്ചതായി ഹമാസ് ഔദ്യോഗിക വക്താവ് അബൂ ഉബൈദ. ഇതോടെ സ്വന്തം പൗരന്മാരായ 70 ലധികം പേരെയാണ് ബോംബിങ്ങിലൂടെ ഇസ്രായേല്‍ സേന കൊലപ്പെടുത്തിയത്. ബന്ദികളെ ആക്രമണത്തില്‍ നിന്നും രക്ഷപ്പെടുത്തുന്നതിനിടെ തങ്ങളുടെ പോരാളികളും കൊല്ലപ്പെട്ടതായി അദ്ദേഹം പറഞ്ഞു. ബോംബാക്രമണത്തില്‍ കൊല്ലപ്പെട്ട ബന്ദികളുടെ പേരുവിവരങ്ങള്‍ കഴിഞ്ഞ ദിവസം അല്‍ജസീറ പുറത്തുവിട്ടിരുന്നു.

‘ഇസ്രായേലിന്റെ ബോംബാക്രമണത്തില്‍ കൊല്ലപ്പെടുന്ന ബന്ദികളുടെ അതേ വിലതന്നെയാണ് ജീവനോടെയുള്ള ബന്ദികള്‍ക്കും നാം നല്‍കുന്നത്. ഏതു വിധേനയും ബന്ദികളെ സംരക്ഷിക്കാന്‍ ഞങ്ങളൊരുക്കമാണ്. എന്നാല്‍ ഇസ്രായേല്‍ ഭരണകൂടം പ്രശ്‌നങ്ങളില്‍ നിന്ന് തലയൂരാന്‍ ബന്ദികളെ കൊന്നുകൊണ്ടിരിക്കുന്നു’- അബൂഉബൈദ കൂട്ടിച്ചേര്‍ത്തു.

Related Articles