Current Date

Search
Close this search box.
Search
Close this search box.

മാലിക്കും മൗറിതാനിയക്കും ശേഷം റഷ്യന്‍ വിദേശകാര്യ മന്ത്രി സുഡാനില്‍

ഖാര്‍തൂം: റഷ്യന്‍ വിദേശകാര്യ മന്ത്രി സെര്‍ജി ലാവ്‌റോവ് ബുധനാഴ്ച വൈകുന്നേരം സുഡാന്‍ തലസ്ഥാനമായ ഖാര്‍തൂമിലെത്തി. സുഡാന്‍ വിദേശകാര്യ മന്ത്രി അലി അസ്സാദിഖ് ഖാര്‍തൂം വിമാനത്താവളത്തില്‍ സെര്‍ജി ലാവ്‌റോവിനെ സ്വീകരിച്ചു. രണ്ട് ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനായാണ് സെര്‍ജി ലാവ്‌റോവ് ഖാര്‍തൂമിലെത്തിയിരിക്കുന്നത്. ആഫ്രിക്കന്‍ പര്യടനത്തിന്റെ ഭാഗമായി സെര്‍ജി ലാവ്‌റോവ് മാലിയും മൗറിതാനിയയും സന്ദര്‍ശിച്ചിരുന്നു.

ഇരുരാഷ്ട്രങ്ങളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതും സഹകരണം മെച്ചപ്പെടുത്തുന്നതും ലക്ഷ്യമിട്ടുള്ള ഉഭയകക്ഷി വിഷയങ്ങള്‍ സെര്‍ജി ലാവ്‌റോവ് സുഡാന്‍ പ്രതിനിധിയുമായി ചര്‍ച്ച ചെയ്യുമെന്ന് സുഡാന്‍ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

ഇടക്കാല പരമാധികാര സമിതി (Sovereignty Council of Sudan) പ്രസിഡന്റ് അബ്ദുല്‍ ഫത്താഹ് അല്‍ ബുര്‍ഹാനുമായി വ്യാഴാഴ്ച കൂടിക്കാഴ്ചയുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായി റഷ്യന്‍ വാര്‍ത്താ ഏജന്‍സിയായ സുപ്ടിനിക് റിപ്പോര്‍ട്ട് ചെയ്തു.

???? വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍: https://chat.whatsapp.com/C15hzvWtKIy9ApXqTOUlQL

Related Articles