Current Date

Search
Close this search box.
Search
Close this search box.

ഖുദ്‌സിലേക്ക് എംബസി മാറ്റില്ലെന്ന് ഓസ്‌ട്രേലിയക്ക് പിന്നാലെ ബ്രിട്ടനും; ഇസ്രായേലിന് വീണ്ടും തിരിച്ചടി

ലണ്ടന്‍: ഇസ്രായേലിലെ ബ്രിട്ടീഷ് എംബസി തെല്‍ അവീവില്‍ നിന്ന് ജറൂസലമിലേക്ക് മാറ്റാന്‍ ഉദ്ദേശമില്ലെന്ന് വ്യക്തമാക്കി പുതിയ ബ്രിട്ടീഷ് ഭരണകൂടം. എംബസി മാറ്റാന്‍ ഇപ്പോള്‍ യാതൊരു ഉദ്ദേശവുമില്ലെന്ന് പുതിയ ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക് പറഞ്ഞു. കഴിഞ്ഞ സെപ്റ്റംബറില്‍ ബ്രിട്ടീഷ് മുന്‍ പ്രധാനമന്ത്രി ലിസ് ട്രസ് എംബസി മാറ്റുന്നത് ആലോചനയിലുണ്ടെന്ന് വ്യക്തമാക്കിയിരുന്നു. ജറൂസലമിലേക്ക് എംബസി മാറ്റാനുള്ള ലിസ് ട്രസിന്റെ തീരുമാനത്തിനെതിരെ ശക്തമായ വിമര്‍നം ഉയര്‍ന്നിരുന്നു.

പടിഞ്ഞാറന്‍ ജറൂസലമിനെ ഇസ്രായേലിന്റെ തലസ്ഥാനമായി അംഗീകരിക്കുന്നില്ലെന്ന് ഓസ്ട്രേലിയയും കഴിഞ്ഞ ഒക്ടോബറില്‍ വ്യക്തമാക്കിയിരുന്നു. 2018ല്‍ പ്രധാനമന്ത്രിയായിരുന്ന സ്‌കോട്ട് മോറിസണ്‍ സര്‍ക്കാറിന്റെ തീരുമാനമാണ് പുതിയ ഓസ്ട്രേലിയന്‍ സര്‍ക്കാര്‍ തിരുത്തിയത്. അവസാന തീര്‍പ്പുമായി ബന്ധപ്പെട്ട വിഷയമാണ് ജറൂസലമെന്ന ഓസ്ട്രേലിയയുടെ നേരത്തെയുള്ളതും ദീര്‍ഘകാലവുമായ നിലപാടായിരുന്നു പുതിയ സര്‍ക്കാര്‍ ഊന്നിപ്പറഞ്ഞത്.

ജറൂസലമനിനെ തലസ്ഥാനമായി അംഗീകരിച്ച് യു.എസ് എംബസി തെല്‍ അവീവില്‍ നിന്ന് ജറൂസലമിലേക്ക് മാറ്റുമെന്ന യു.എസിന്റെ തീരുമാനത്തെ തുടര്‍ന്നായിരുന്നു പടിഞ്ഞാറന്‍ ജറൂസലമിനെ ഇസ്രായേലിന്റെ തലസ്ഥാനമായി അംഗീകരിക്കുമെന്ന തീരുമാനം മോറിസണ്‍ പ്രഖ്യാപിച്ചത്.

1967ലെ മിഡില്‍ ഈസ്റ്റ് യുദ്ധത്തിന് ശേഷം ഇസ്രായേല്‍ കൂട്ടിച്ചേര്‍ത്ത കിഴക്കന്‍ മേഖലയുള്‍പ്പെടെയുള്ള മുഴുവന്‍ ജറൂസലം നഗരത്തെയും ഇസ്രായേല്‍ തലസ്ഥാനമായാണ് കാണുന്നത്. അതേസമയം, അധിനിവേശ കിഴക്കന്‍ ജറൂസലം ഭാവി ഫലസ്തീന്‍ രാഷ്ട്രത്തിന്റെ തലസ്ഥാനമായി ഫലസ്തീനികളും കാണുന്നു. ഗസ്സ മുനമ്പിലും അധിനിവേശ വെസ്റ്റ് ബാങ്കിലുമായി സ്ഥാപിക്കാനിരിക്കുന്ന ഭാവി ഫലസ്തീന്‍ രാഷ്ട്രത്തിന്റെ തലസ്ഥാനമായി ഫലസ്തീനികള്‍ കിഴക്കന്‍ ജറൂസലമിനെയാണ് കാണുന്നത്.

???? വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍????: https://chat.whatsapp.com/KoVQY3fNYfnHnlNRbeDaCj

Related Articles