Current Date

Search
Close this search box.
Search
Close this search box.

ഏഷ്യന്‍ കപ്പ്: ഫുട്‌ബോളിന് രാഷ്ട്രീയമില്ല എന്നു പ്രഖ്യാപിച്ച് ഖത്തര്‍ ടീം യു.എ.ഇയില്‍

അബൂദാബി: ഫുട്‌ബോളിന് മുന്നില്‍ രാഷ്ട്രീയ വൈരാഗ്യവും വിദ്വേഷവും അലിയുമെന്നതിന്റെ തെളിവുമായി ഖത്തര്‍ ദേശീയ ടീം യു.എ.ഇയിലെത്തി. എ.എഫ്.സി ഏഷ്യന്‍ കപ്പില്‍ മത്സരിക്കാനാണ് 25 അംഗ ഖത്തര്‍ ദേശീയ ടീം ആംഗങ്ങള്‍ കഴിഞ്ഞ ദിവസം യു.എ.ഇയിലെത്തിയത്. പ്രൈവറ്റ് ജെറ്റില്‍ കുവൈത്ത് വഴിയാണ് ടീം അല്‍ ഐനിലെത്തിയത്. ഖത്തറിനെതിരെ യു.എ.ഇ അടക്കമുള്ള അയല്‍ രാജ്യങ്ങളുടെ ഉപരോധം കഴിഞ്ഞ 20 മാസമായി തുടരുമ്പോഴും ഫുട്‌ബോള്‍ എന്ന വികാരത്തിനു മുന്നില്‍ ആ തടസ്സങ്ങളെല്ലാം വഴിമാറുകയാണുണ്ടായത്.

ബുധനാഴ്ച ലെബനാനുമായിട്ടാണ് ഖത്തറിന്റെ ആദ്യ മത്സരം. ഞങ്ങളുടെ ടീമംഗങ്ങളെല്ലാം അത്‌ലറ്റുകളാണ്. അവര്‍ ഫുട്‌ബോള്‍ കളിക്കാനാണ് പുറപ്പെട്ടത്. സ്‌പോര്‍ട്‌സുമായി രാഷ്ട്രീയ പ്രശ്‌നങ്ങളെ കൂട്ടിക്കുഴക്കേണ്ടതില്ലെന്നും ഖത്തര്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ മീഡിയ ഓഫിസര്‍ അലി അല്‍ സലാത് പറഞ്ഞു.

സൗദി,ലെബനാന്‍,നോര്‍ത്ത് കൊറിയ എന്നിവരടങ്ങിയ ഗ്രൂപ്പ് ഇയിലാണ് ഖത്തര്‍. എല്ലാവരും ആകാംക്ഷയോടെ ഉറ്റുനോക്കുന്ന സൗദി-ഖത്തര്‍ മത്സരം ജനുവരി 17ന് അബുദാബി സായിദ് സ്‌പോര്‍ട്‌സ് സിറ്റി സ്‌റ്റേഡിയത്തില്‍ നടക്കും.

Related Articles