Current Date

Search
Close this search box.
Search
Close this search box.

എസ്.എസ്.എല്‍.സി: ഹിജാബ് വിലക്ക് ലംഘിക്കുന്നവര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് കര്‍ണാടക മന്ത്രി

ബംഗളൂരു: കര്‍ണാടകയില്‍ തിങ്കളാഴ്ച ആരംഭിച്ച പത്താം ക്ലാസ് പരീക്ഷയ്ക്ക് എത്തുന്ന വിദ്യാര്‍ത്ഥികള്‍ ഹൈക്കോടതിയുടെ ഹിജാബ് വിലക്കിയ നടപടിയെ ലംഘിച്ചാല്‍ കര്‍ശന നടപടിയെടുക്കുമെന്ന് ആഭ്യന്തര മന്ത്രി അരഗ ജനനേന്ദ്ര പറഞ്ഞു. ‘എല്ലാവരും ഹൈക്കോടതി ഉത്തരവ് അനുസരിക്കണം. വിദ്യാര്‍ത്ഥികള്‍ ഹിജാബ് മാറ്റി പരീക്ഷ എഴുതണം’ അദ്ദേഹം പറഞ്ഞു. പി.ടി.ഐ ന്യൂസ് ഏജന്‍സിയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.

സംസ്ഥാന പ്രൈമറി, സെക്കന്‍ഡറി വിദ്യാഭ്യാസ വകുപ്പ് വെള്ളിയാഴ്ച പുറപ്പെടുവിച്ച സര്‍ക്കുലറില്‍ സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള സ്‌കൂളുകളിലെ വിദ്യാര്‍ത്ഥികള്‍ സര്‍ക്കാര്‍ നിര്‍ദേശിക്കുന്ന യൂണിഫോമില്‍ പരീക്ഷ എഴുതണമെന്ന് ഉത്തരവിട്ടിരുന്നു. സ്വകാര്യ സ്‌കൂളുകളുടെ കാര്യത്തില്‍, വിദ്യാര്‍ത്ഥികള്‍ അതത് സ്‌കൂള്‍ മാനേജ്‌മെന്റുകള്‍ നിര്‍ദ്ദേശിക്കുന്ന യൂണിഫോം ധരിക്കണമെന്നും സര്‍ക്കുലറില്‍ കൂട്ടിച്ചേര്‍ത്തു.

അതേസമയം, തിങ്കളാഴ്ച ഹിജാബ് ധരിച്ചെത്തിയ വിദ്യാര്‍ത്ഥികള്‍ പരീക്ഷാ കേന്ദ്രങ്ങളില്‍ പ്രവേശിക്കുന്നതിന് മുമ്പ് ഹിജാബ് അഴിച്ചുമാറ്റുന്ന ദൃശ്യങ്ങള്‍ വിവിധ മാധ്യമങ്ങള്‍ പുറത്തുവിട്ടിട്ടുണ്ട്. ചില വിദ്യാര്‍ത്ഥികള്‍ ഹിജാബ് മാറ്റാന്‍ സന്നദ്ധമാകാത്തതിനാല്‍ ഗേറ്റില്‍ തടയുകയും പരീക്ഷ എഴുതാതെ മടങ്ങുകയും ചെയ്തു.

സര്‍ക്കാര്‍ ചട്ടങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ പൊലീസ് നടപടിയെടുക്കുമെന്ന് തിങ്കളാഴ്ച ചില പരീക്ഷാ കേന്ദ്രങ്ങള്‍ സന്ദര്‍ശിച്ച പ്രാഥമിക, സെക്കന്‍ഡറി വിദ്യാഭ്യാസ മന്ത്രി ബിസി നാഗേഷ് പി.ടി.ഐയോട് പറഞ്ഞു.

Related Articles