Current Date

Search
Close this search box.
Search
Close this search box.

അബൂദബിയിലേക്ക് പ്രവേശിക്കാന്‍ ബൂസ്റ്റര്‍ വാക്‌സിന്‍ നിര്‍ബന്ധമാക്കുന്നു

അബൂദബി: യു.എ.ഇയില്‍ കോവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോണ്‍ കേസുകള്‍ ഗണ്യമായ രീതിയില്‍ വര്‍ധിക്കുന്നതിനാല്‍ അബൂദബിയിലേക്ക് പ്രവേശിക്കാന്‍ ബൂസ്റ്റര്‍ ഡോസ് നിര്‍ബന്ധമാക്കുന്നു. യു.എ.ഇയുടെ ഹെല്‍ത്ത് ആപ്പില്‍ ഗ്രീന്‍ പാസ് ഉള്ളവര്‍ക്കേ ഇനി മുതല്‍ അബൂദബിയിലേക്ക് പ്രവേശനമുണ്ടാകൂ എന്നും അധികൃതര്‍ അറിയിച്ചു. ബൂസ്റ്റര്‍ ഡോസും അടിച്ചാല്‍ മാത്രമേ ഗ്രീന്‍ പാസ് ലഭിക്കുകയുള്ളൂ.

രണ്ടാമത്തെ ഡോസ് എടുത്ത് കുറഞ്ഞത് ആറ് മാസമെങ്കിലും ആയവര്‍ക്ക് മാത്രമേ ബൂസ്റ്റര്‍ ഡോസ് ലഭിക്കുകയുള്ളൂ. അയല്‍ പ്രദേശമായ ദുബൈയെ അപേക്ഷിച്ച് കോവിഡിനെതിരെ കര്‍ശന നടപടികളാണ് യു.എ.ഇയുടെ തലസ്ഥാനമായ അബൂദബിയില്‍ സ്വീകരിക്കുന്നത്.

പൊതുസ്ഥലങ്ങളിലോ സര്‍ക്കാര്‍ കെട്ടിടങ്ങളിലോ പ്രവേശിക്കുന്നതിന് മുമ്പ് താമസക്കാര്‍ ഗ്രീന്‍ പാസ് കാണിക്കണമെന്ന് അബുദബി ആവശ്യപ്പെടുന്നുണ്ട്. കൂടാതെ, കഴിഞ്ഞ രണ്ടാഴ്ചയ്ക്കുള്ളില്‍ കോവിഡ് നെഗറ്റീവ് ടെസ്റ്റ് റിപ്പോര്‍ട്ടും കൈയില്‍ കരുതണം. ലോകത്തിലെ ഏറ്റവും ഉയര്‍ന്ന പ്രതിശീര്‍ഷ വാക്‌സിനേഷന്‍ കൈവരിച്ച രാജ്യങ്ങളില്‍ ഒന്നാണ് യു.എ.ഇ.

Related Articles