Current Date

Search
Close this search box.
Search
Close this search box.

മഹ്‌മൂദ് അബ്ബാസ് ബെന്നി ഗാന്റ്‌സുമായി ചര്‍ച്ച നടത്തി

തെല്‍അവീവ്: ഫലസ്തീന്‍ അതോറിറ്റി പ്രസിഡന്റ് മഹ്‌മൂദ് അബ്ബാസും ഇസ്രായേല്‍ പ്രതിരോധ മന്ത്രി ബെന്നി ഗാന്‍ന്റ്‌സും തമ്മില്‍ അപൂര്‍വ ചര്‍ച്ച. ഇസ്രായേല്‍ പ്രതിരോധ മന്ത്രാലയം ചൊവ്വാഴ്ച പുറത്തിറക്കിയ പ്രസ്താവനയിലാണ് ഇരു നേതാക്കളും വിവിധ മേഖലകളില്‍ ചര്‍ച്ച നടത്തിയതായി അറിയിച്ചത്. മധ്യ ഇസ്രായേലിലെ റോഷ് ഹആയിനിലുള്ള ഗാന്റ്‌സിന്റെ വസതിയില്‍ വെച്ചാണ് ഇരുവരും കൂടിക്കാഴ്ച നടത്തിയത്.

കൂടിക്കാഴ്ചയില്‍ ഇരുവരും രാജ്യ സുരക്ഷയും സിവില്‍ കാര്യങ്ങളും ചര്‍ച്ച ചെയ്തതായും റിപ്പോര്‍ട്ടില്‍ പറയുന്നു. അവരുടെ അവസാന ചര്‍ച്ചയില്‍ അംഗീകരിച്ചതുപോലെ, സാമ്പത്തിക, സിവിലിയന്‍ മേഖലകളില്‍ ആത്മവിശ്വാസം ശക്തിപ്പെടുത്തുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നത് തുടരാനാണ് താന്‍ ഉദ്ദേശിക്കുന്നതെന്ന് ഗാന്റ്‌സ് അബ്ബാസിനോട് പറഞ്ഞു. അബ്ബാസിന്റെ അപൂര്‍വമായ ഇസ്രായേല്‍ സന്ദര്‍ശനം കൂടിയാണിത്.

ഓഗസ്റ്റ് അവസാനത്തില്‍, അബ്ബാസുമായുള്ള ചര്‍ച്ചകള്‍ക്കായി ഗാന്റ്‌സ് അധിനിവേശ വെസ്റ്റ് ബാങ്ക് നഗരമായ റാമല്ലയിലെ ഫലസ്തീന്‍ അതോറിറ്റിയുടെ ആസ്ഥാനം സന്ദര്‍ശിച്ചിരുന്നു. വര്‍ഷങ്ങള്‍ക്ക് ശേഷം ഇത്തരം ഇരു രാഷ്ട്രനേതാക്കളും തമ്മിലുള്ള ആദ്യത്തെ ഔദ്യോഗിക യോഗമായിരുന്നു ഇത്.

എന്നാല്‍ ഫലസ്തീനുമായി ഒരു സമാധാന പ്രക്രിയയും നടക്കുന്നില്ലെന്നും ‘ഒരിക്കലും ഉണ്ടാകില്ലെന്നും ആ ചര്‍ച്ചകള്‍ക്ക് ശേഷം ഇസ്രായേല്‍ പ്രധാനമന്ത്രി നഫ്താലി ബെന്നറ്റ് പറഞ്ഞിരുന്നു.

ഗാന്റ്സുമായുള്ള അബ്ബാസിന്റെ ഏറ്റവും പുതിയ കൂടിക്കാഴ്ച ‘അന്താരാഷ്ട്ര പ്രമേയങ്ങള്‍ക്കനുസൃതമായി രാഷ്ട്രീയ പരിഹാരത്തിലേക്ക് നയിക്കുന്ന പുതിയ രാഷ്ട്രീയ ചക്രവാളം സൃഷ്ടിക്കുന്നതിന്റെ പ്രാധാന്യത്തെക്കുറിച്ചാണ് സൂചിപ്പിക്കുന്നതെന്ന് ഫലസ്തീന്‍ സിവില്‍ കാര്യ മന്ത്രി ഹുസൈന്‍ അല്‍ ഷെയ്ഖ് ബുധനാഴ്ച ട്വീറ്റ് ചെയ്തു.

????വാര്‍ത്തകള്‍ വാട്‌സാപില്‍ ലഭിക്കാന്‍: https://chat.whatsapp.com/CtdeYjAfwas90JeGabX9H0

Related Articles