Current Date

Search
Close this search box.
Search
Close this search box.

ഈജിപ്ഷ്യന്‍ സര്‍വകലാശാലയില്‍ ഗാനങ്ങള്‍ക്ക് ചുവടുവെച്ച് വിദ്യാര്‍ഥികളുടെ നൃത്തം; അന്വേഷണത്തിന് ഉത്തരവിട്ടു

കൈറോ: ഈജിപ്തിലെ മുനൂഫിയ സര്‍വകലാശാലയിലെ നിയമ ഫാക്കല്‍റ്റി വിദ്യാര്‍ഥികള്‍ക്കായി നടത്തിയ പരിപാടിക്കെതിരെ വിമര്‍ശനം. തലസ്ഥാനമായ കൈറോക്ക് വടക്ക് മുനൂഫിയ സര്‍വലാശാലയിലെ നിയമ ഫാക്കല്‍റ്റി ഹാളില്‍ ഒന്നാം വര്‍ഷ വിദ്യാര്‍ഥികള്‍ക്ക് നടത്തിയ പരിപാടിയാണ് വിവാദങ്ങള്‍ക്ക് വഴിവെച്ചിരിക്കുന്നത്. അനുചിതമായ രീതിയില്‍ ഫാക്കല്‍റ്റി വിദ്യാര്‍ഥികളും വിദ്യാര്‍ഥിനികളും ചേര്‍ന്ന് നൃത്തം ചെയ്തുവെന്നാണ് പരിപാടിക്കെതിരെ സമൂഹ മാധ്യമങ്ങളില്‍ വിമര്‍ശനം ഉയരുന്നത്. ഗാനങ്ങള്‍ക്ക് ചുവടുവെച്ച് വിദ്യാര്‍ഥികള്‍ നൃത്തം ചെയ്യുന്ന വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു.

പരിപാടിയില്‍ പങ്കെടുത്ത വിദ്യാര്‍ഥികള്‍ മഞ്ഞ തുണി ധരിച്ചിരുന്നുവെങ്കിലും ഹാളില്‍ നൃത്തം ചെയ്യുന്നതില്‍ നിന്ന് തടഞ്ഞില്ല. മഞ്ഞ തുണി ധരിച്ചത് നൃത്തം ചെയ്യാന്‍ അവര്‍ നേരത്തെ ആസൂത്രണം ചെയ്തതിന്റെ തെളിവാണ്. സര്‍വകലാശാല വിദ്യാര്‍ഥികളുടെ പ്രകടനം മോശവും അസ്വീകാര്യവും സ്ഥലത്തിന് യോജിക്കാത്തതുമാണെന്ന് വിമര്‍ശകര്‍ ചൂണ്ടിക്കാട്ടുന്നു. പ്രചരിച്ച വീഡിയോയുമായി ബന്ധപ്പെട്ട് ആവശ്യമായ നടപടി സ്വീകരിക്കാനും സംഭവത്തില്‍ എന്തെങ്കിലും വീഴ്ചയുണ്ടായിട്ടുണ്ടോയെന്ന് അന്വേഷിക്കാനും ഫാക്കല്‍റ്റി മേധാവി മുന്‍സൂര്‍ മുഹമ്മദ് ഉത്തരവിട്ടു.

പുതിയ വിദ്യാര്‍ഥികളെ സ്വാഗതം ചെയ്ത് കോളേജ് സംഘടിപ്പിച്ച പരിപാടി ഖുര്‍ആന്‍ പാരായണത്തോടെയും ദേശീയഗാനത്തോടെയുമാണ് ആരംഭിച്ചത്. പരിപാടിക്ക് ശേഷം ഹാളില്‍ നിന്ന് ഞാന്‍ പുറത്തിറങ്ങി. പ്രചരിച്ച വീഡിയോയല്ലാതെ സംഭവത്തെ കുറിച്ച് തനിക്കൊന്നും അറിയില്ലെന്നും മന്‍സൂര്‍ മുഹമ്മദ് വ്യക്തമാക്കി.

???? വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍????: https://chat.whatsapp.com/KoVQY3fNYfnHnlNRbeDaCj

Related Articles