Current Date

Search
Close this search box.
Search
Close this search box.

കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ ഇസ്രായേല്‍ തകര്‍ത്തത് എട്ട് ആശുപത്രികള്‍

ഗസ്സ സിറ്റി: കഴിഞ്ഞ മൂന്ന് ദിവസത്തിനുള്ളില്‍ ഗസ്സ മുനമ്പില്‍ മാത്രം ഇസ്രായേല്‍ ബോംബിട്ട് തകര്‍ത്തത് എട്ട് ആശുപത്രികള്‍. എട്ട് ആശുപത്രികള്‍ക്ക് നേരെ ഇസ്രായേല്‍ യുദ്ധവിമാനങ്ങള്‍ ബോംബാക്രമണം നടത്തിയതായി ഗസ്സയിലെ സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യാഴാഴ്ച അറിയിച്ചു. ഒക്ടോബര്‍ 7 മുതലുള്ള ഇസ്രായേലി ബോംബിങ്ങില്‍ ആകെ 18 ആശുപത്രികള്‍ തകര്‍ത്തെന്നും ഇവയെല്ലാം പ്രവര്‍ത്തനം നിര്‍ത്തിയെന്നും ഔദ്യോഗിക പ്രസ്താവന കൂട്ടിച്ചേര്‍ത്തു.

ഉപരോധ ഗസ്സ മുനമ്പിലെ അല്‍-ഷിഫ ആശുപത്രിയുടെ മുറ്റത്തും അല്‍-നാസര്‍ ആശുപത്രിയുടെ ഗേറ്റിനും സമീപവും ഇസ്രായേല്‍ പീരങ്കികള്‍ ഷെല്ലാക്രമണം നടത്തി. ‘ആശുപത്രികള്‍ക്ക് നേരെയുള്ള ബോംബാക്രമണം അന്താരാഷ്ട്ര മാനുഷിക നിയമമനുസരിച്ച് യുദ്ധക്കുറ്റമാണ്, കൂടാതെ ആരോഗ്യ സംവിധാനങ്ങളുടെ സുരക്ഷ ആവശ്യപ്പെട്ടുള്ള 16 അന്താരാഷ്ട്ര കരാറുകളും യുഎന്‍ പ്രമേയങ്ങളുമെല്ലാം ഇതിനെ ക്രിമിനല്‍ കുറ്റമായാണ് കണക്കാക്കുന്നതെന്നും പ്രസ്താവനയില്‍ കൂട്ടിച്ചേര്‍ത്തു. അതേസമയം, ഗസ്സയില്‍ നിന്നുള്ള ഈ പ്രസ്താവനയെക്കുറിച്ച് ഇസ്രായേല്‍ സൈന്യം ഇതുവരെ പ്രതികരിച്ചിട്ടില്ല.

ഹമാസ് കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടാണ് തങ്ങള്‍ ആക്രമണം നടത്തുന്നതെന്ന് പറഞ്ഞാണ് ഇസ്രായേല്‍ സൈന്യം ആശുപത്രികള്‍ക്കും അഭയാര്‍ത്ഥി ക്യാംപുകള്‍ക്കും സ്‌കൂളുകള്‍ക്കും നേരെ ബോംബിടുന്നത്.

 

Related Articles