Current Date

Search
Close this search box.
Search
Close this search box.

തുര്‍ക്കിയില്‍ സൈനിക നിരീക്ഷണത്തിനിടെ വിമാനാപകടത്തില്‍ 7 പേര്‍ കൊല്ലപ്പെട്ടു

അങ്കാറ: തുര്‍ക്കിയില്‍ സൈനിക നിരീക്ഷണത്തിനിടെ വിമാനം അപകടത്തില്‍ പെട്ട് ഏഴ് സുരക്ഷ സൈനികര്‍ കൊല്ലപ്പെട്ടു. രണ്ട് പൈലറ്റുമാര്‍ അടക്കം തുര്‍ക്കി പൊലിസിലെ ഉദ്യോഗസ്ഥരാണ് കൊല്ലപ്പെട്ടത്. കിഴക്കന്‍ തുര്‍ക്കിയിലെ പര്‍വത മേഖലയില്‍ ബുധനാഴ്ച രാത്രിയാണ് സംഭവം. ആഭ്യന്തര മന്ത്രാലയമാണ് വാര്‍ത്ത പുറത്തുവിട്ടത്.

രഹസ്യാന്വേഷണ ദൗത്യത്തിന്റെ ഭാഗമായി ജെറ്റ് വിമാനങ്ങള്‍ നിരീക്ഷണം നടത്തി തിരികെ പറക്കുന്നതിനിടെയാണ് അപകടമുണ്ടായത്. 7200 അടി ഉയരെയാണ് അപകടം നടന്നത്. ഇറാന്റെ അതിര്‍ത്തിക്ക് സമീപമുള്ള വാന്‍ പ്രവിശ്യയിലെ സജീവമല്ലാത്ത അഗ്നി പര്‍വത മേഖലയാണിത്. റഡാറുമായി ബന്ധപ്പെട്ട് വീണ്ടെടുക്കല്‍ പ്രവര്‍ത്തനത്തിനായി പോയതായിരുന്നു സൈനികര്‍. പുലര്‍ച്ചെ മൂന്ന് മണിക്കാണ് വിമാനം അപകടത്തില്‍പ്പെട്ടതായി കാണുന്നത്. അപകടകാരണം വ്യക്തമല്ല.

Related Articles