Current Date

Search
Close this search box.
Search
Close this search box.

അറബ് ഉച്ചകോടി: സൗദി രാജകുമാരന്‍ ഉള്‍പ്പെടെ ആറ് നേതാക്കള്‍ പങ്കെടുക്കില്ല

റിയാദ്: അറബ് ലീഗ് ഉച്ചകോടിയില്‍ സൗദി രാജകുമാരന്‍ മുഹമ്മദ് ബിന്‍ സല്‍മാന്‍ പങ്കെടുക്കില്ലെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. നവംബര്‍ 1-2 തീയതികളില്‍ അല്‍ജീരിയയില്‍ വെച്ചാണ് അറബ് ഉച്ചകോടി നടക്കുന്നത്. ആറ് നേതാക്കള്‍ പങ്കെടുക്കാന്‍ സാധ്യതയില്ലെന്ന് വൃത്തങ്ങളെ ഉദ്ധരിച്ച് മിഡില്‍ ഈസ്റ്റ് മോണിറ്റര്‍ റിപ്പോര്‍ട്ട് ചെയ്തു.

ശനിയാഴ്ച അള്‍ജീരീയന്‍ പ്രസിഡന്റ് അബ്ദുല്‍ മജീദ് തബൂനുമായുള്ള ഫോണ്‍ സംഭാഷണത്തിലാണ് മുഹമ്മദ് ബിന്‍ സല്‍മാന്‍ പങ്കെടുക്കാന്‍ സാധ്യതയില്ലെന്ന കാര്യം അറിയിച്ചത്. സൗദി രാജകുമാരന്‍ അസുഖ ബാധിതനാണെന്നും, യാത്ര ചെയ്യരുതെന്ന് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചതായും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. മുഹമ്മദ് ബിന്‍ സല്‍മാന്‍ പങ്കെടുക്കില്ലെന്നതിനെ സംബന്ധിച്ച് സൗദി ഭരണകൂടം ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

???? വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍????: https://chat.whatsapp.com/KoVQY3fNYfnHnlNRbeDaCj

Related Articles