Current Date

Search
Close this search box.
Search
Close this search box.

5.7 കോടി ഇന്ത്യക്കാര്‍ മദ്യത്തിന് അടിമപ്പെട്ട് ചികിത്സ ആവശ്യമുള്ളവര്‍: സര്‍ക്കാര്‍ റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: ഇന്ത്യന്‍ ജനസംഖ്യയുടെ 5.2 ശതമാനവും മദ്യത്തിനും മയക്കുമരുന്നിനും അടിമപ്പെട്ട് ചികിത്സ ആവശ്യമുള്ളവരാണെന്ന് സര്‍വേ റിപ്പോര്‍ട്ട്. സര്‍ക്കാര്‍ പുറത്തുവിട്ട സര്‍7 റിപ്പോര്‍ട്ട് അനുസരിച്ചാണ് ഏകദേശം അഞ്ചു കോടി 70 ലക്ഷം ആളുകളും (57 മില്യണ്‍) വിവിധ തരത്തിലുള്ള ലഹരികള്‍ക്ക് അടിപ്പെട്ട് ചികിത്സ വേണ്ടിവരുന്നതാണെന്ന ഞെട്ടിക്കുന്ന വിവരങ്ങളുള്ളത്. കേന്ദ്ര സര്‍ക്കാരിന്റെ സാമൂഹിക നീതി ശാക്തീകരണ മന്ത്രാലയത്തിന്റെ മേല്‍നോട്ടതത്തിലാണ് സര്‍വേ നടത്തിയത്. ഡല്‍ഹി എയിംസിലെ ദേശീയ ലഹരി വിമോചന ചികിത്സ കേന്ദ്രവുമായി സഹകരിച്ചായിരുന്നു സര്‍വേ. കഴിഞ്ഞ ദിവസം ടൈംസ് ഓഫ് ഇന്ത്യയാണ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്.

72 ലക്ഷം ആളുകള്‍ കഞ്ചാവിന് അടിമപ്പെട്ടവരാണ്. 60 ലക്ഷം ആളുകള്‍ മയക്കുമരുന്നിന് (കറുപ്പ്) അടിപ്പെട്ടവരും 11 ലക്ഷം ആളുകള്‍ മറ്റു പല തരത്തിലുമുള്ള മയക്കുമരുന്നുകള്‍ക്ക് അടിമപ്പെട്ട് ചികിത്സ ആവശ്യമുള്ളവരാണെന്നും റിപ്പോര്‍ട്ടില്‍ ഉണ്ട്.

ഇന്ത്യയിലെ 186 ജില്ലകളിലെ 2 ലക്ഷം വീടുകളിലെ 10നും 75നും ഇടയില്‍ പ്രായമുള്ളവര്‍ക്കിടയിലാണ് സര്‍വേ നടത്തിയത്.
മദ്യപാനം ഇന്ത്യ നേരിടുന്ന വലിയ ഒരു പ്രശ്‌നമാണ്. ഇന്ത്യയില്‍ 160 മില്യണ്‍ ആളുകളാണ് മദ്യപാനികളായിട്ടുള്ളത്. ഇത് ഇന്ത്യന്‍ ജനസംഖ്യയുടെ 14.6 ശതമാനം വരും. ഇതില്‍ 5.2 ശതമാനം ആളുകള്‍ക്കും ചികിത്സ ആവശ്യമുള്ളവരാണ്.

ഇന്ത്യയിമലെ മൂന്നിലൊന്ന് മദ്യപാനികള്‍ മദ്യത്തിന് അടിമപ്പെട്ടവരും അമിത അളവില്‍ മദ്യം ഉപയോഗിക്കുന്നവരും ചികിത്സ ആവശ്യമുള്ളവരുമാണ്. എന്നാല്‍ 38ല്‍ ഒരാള്‍ മാത്രമേ ഇതുവരെയായി ചികിത്സ തേടിയിട്ടുള്ളൂവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഏറ്റവും കൂടുതല്‍ മദ്യപാനികള്‍ യു.പിയിലാണ് (4.2 കോടി),വെസ്റ്റ് ബംഗാള്‍ (1.4 കോടി)മധ്യപ്രദേശ് (1.2 കോടി) എന്നിങ്ങനെയാണ് കണക്കുകള്‍.

27.3 ശതമാനം പുരുഷന്മാര്‍ ലഹരി ഉപയോഗിക്കുമ്പോള്‍ 1.6 ശതമാനമാണ് സ്ത്രീകള്‍ ലഹരി ഉപയോഗിക്കുന്നത്. നഗരങ്ങളിലും ഗ്രാമങ്ങളിലും ഒരുപോലെയാണ് ലഹരി ഉപയോഗിക്കുന്നവരുടെ വളര്‍ച്ച.

Related Articles