Current Date

Search
Close this search box.
Search
Close this search box.

ലിംഗ നിര്‍ണ്ണയം: ഇന്ത്യയില്‍ 4.6 കോടി പെണ്‍കുട്ടികളെ ‘കാണാനില്ലെന്ന്’ യു.എന്‍

ന്യൂഡല്‍ഹി: ഗര്‍ഭാവസ്ഥയിലുള്ള കുഞ്ഞിന്റെ ലിംഗ നിര്‍ണ്ണയം ഇന്ത്യയില്‍ നിയമം വഴി നിരോധിച്ചിട്ടുണ്ടെങ്കിലും ഭ്രൂണഹത്യക്ക് യാതൊരു കുറവുമില്ലെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ഐക്യരാഷ്ട്രസഭയുടെ ലോക ജനസംഖ്യ റിപ്പോര്‍ട്ടിലാണ് ഇന്ത്യയില്‍ 4.6 പെണ്‍കുട്ടികളെ കാണാതാകുന്നതായി പറയുന്നത്. 2020ലെ ഏറ്റവും പുതിയ റിപ്പോര്‍ട്ട് പ്രകാരം ലോകത്ത് 14.2 കോടിയാണ് ഇത്തരത്തില്‍ കാണാതാകുന്ന പെണ്‍കുട്ടികളുടെ കണക്കെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഇന്ത്യയില്‍ 50 ശതമാനവും ചൈനയില്‍ 40 ശതമാനവും പെണ്‍കുട്ടികള്‍ ജനിക്കുമ്പോള്‍ തന്നെ കാണാതാവുകയാണ്. ഇവിടങ്ങളില്‍ നിലനില്‍ക്കുന്ന ലിംഗ-പക്ഷപാതിത്വമാണ് ഇതിന് കാരണമെന്നും റിപ്പോര്‍ട്ടിലുണ്ട്. 12 പെണ്‍കുട്ടികളില്‍ 90 ശതമാനവും ഈ പട്ടികയില്‍ വരുന്നു. സമ്പന്ന കുടുംബങ്ങളില്‍ ലിംഗ-പക്ഷപാതപരമായ തെരഞ്ഞെടുപ്പ് കൂടുതലാണ്. കാലക്രമേണ താഴ്ന്ന വരുമാനമുള്ള കുടുംബങ്ങളിലേക്കും ഇത് വ്യാപിച്ചു. ആധുനിക സാങ്കേതിക വിദ്യ വളര്‍ന്നതോടെ ചിലവ് കുറഞ്ഞ രീതിയിലും എല്ലാവര്‍ക്കും ചെയ്യാന്‍ പറ്റുന്ന രീതിയിലും ലിംഗ നിര്‍ണയം എത്തിയതോടെയാണ് ഇത് വര്‍ധിച്ചത്.

ആഗോള തലത്തില്‍ 21 ശതമാനം വനിതകള്‍ 18 വയസ്സിന് താഴെ വിവാഹം ചെയ്യപ്പെടുന്നവരാണ്. ഇത് ഇന്ത്യയില്‍ 26.8 ശതമാനമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 2015-16ല്‍ നടന്ന സെന്‍സസ് അനുസരിച്ചാണ് ഈ റിപ്പോര്‍ട്ട്.

Related Articles