Current Date

Search
Close this search box.
Search
Close this search box.

35000 സൗദി വനിതകള്‍ വിദേശരാജ്യങ്ങളില്‍ പഠിക്കുന്നു

ജിദ്ദ: സര്‍ക്കാര്‍ സ്‌കോളര്‍ഷിപ്പോടു കൂടി 60 വിദേശരാജ്യങ്ങളിലായി ഏകദേശം 35,000 സൗദി വനിതകള്‍ പഠിക്കുന്നുണ്ടെന്ന് ശൂറാ കൗണ്‍സില്‍ അംഗം ഹുദ അല്‍ഹുലൈസി. വിഷന്‍-2030 സ്ത്രീകള്‍ക്കും യുവജനങ്ങള്‍ക്കും പ്രത്യേക പരിഗണന നല്‍കുന്നുണ്ടെന്നും അവര്‍ സൂചിപ്പിച്ചു. ശൂറാ കൗണ്‍സിലിലും മുന്‍സിപ്പല്‍ കൗസിലുകളിലും അംഗത്വം നേടാന്‍ സാധിച്ചതടക്കം ഈയടുത്ത കാലത്ത് സൗദി സ്ത്രീകള്‍ക്കുണ്ടായ നേട്ടങ്ങളും അവര്‍ അനുസ്മരിച്ചു.
2015ലെ കണക്കുകള്‍ പ്രകാരം രാജ്യത്തെ യൂണിവേഴ്‌സിറ്റി വിദ്യാര്‍ഥികളുടെ 51.8 ശതമാനം സൗദി സ്ത്രീകളാണ്. തൊഴില്‍ രംഗത്തുള്ള സ്ത്രീകളുടെ സാന്നിദ്ധ്യവും സൗദിയിയില്‍ വര്‍ധിച്ചിരിക്കുകയാണ്. തൊഴില്‍ മേഖലിയിലെ നിലവിലെ അവരുടെ സാന്നിദ്ധ്യം 22 ശതമാനത്തില്‍ നിന്ന് 30 ശതമാനമായി ഉയര്‍ത്തുമെന്നും ഹുലൈസി കൂട്ടിചേര്‍ത്തു.

Related Articles