Current Date

Search
Close this search box.
Search
Close this search box.

21 അംഗ ‘ഇന്ത്യ’ പ്രതിനിധി സംഘം മണിപ്പൂരില്‍

ഇംഫാല്‍: മണിപ്പൂരില്‍ രണ്ട് മാസമായി തുടരുന്ന സംഘര്‍ഷത്തെക്കുറിച്ച് വിശദമായ പഠനം നടത്താന്‍ പ്രതിപക്ഷ പാര്‍ട്ടികളുടെ പുതിയ സഖ്യമായ ‘ഇന്ത്യ’ അംഗങ്ങള്‍ മണിപ്പൂരിലെത്തി. രണ്ട് ദിവസത്തെ സന്ദര്‍ശിനായാി ശനിയാള്ച ഉച്ചയോടെയാണ് 21 അംഗ എം.പിമാര്‍ ഇംഫാലിലെത്തിയത്. മണിപ്പൂരിലെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ പ്രതിനിധി സംഘം കേന്ദ്ര സര്‍ക്കാരിനും പാര്‍ലമെന്റിനും ശുപാര്‍ശകള്‍ നല്‍കും.

16 പാര്‍ട്ടികളെ പ്രതിനിധീകരിച്ചുള്ള എം.പിമാര്‍ മണിപ്പൂരിലെ താഴ്വരയിലെയും കുന്നുകളിലെയും കലാപബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കുമെന്ന് കോണ്‍ഗ്രസ് എം.പിയും രാജ്യസഭയിലെ വിപ്പുമായ നസീര്‍ ഹുസൈന്‍ പറഞ്ഞു. രണ്ട് ദുരിതാശ്വാസ ക്യാമ്പുകള്‍ സന്ദര്‍ശിക്കുന്ന സംഘം ഞായറാഴ്ച രാവിലെ മണിപ്പൂര്‍ ഗവര്‍ണര്‍ അനുസൂയ യുകെയെ കാണും.

കഴിഞ്ഞ മെയ് 3 മുതലാണ് മണിപ്പൂരില്‍ കുക്കികളും ഭൂരിപക്ഷം വരുന്ന മെയ്‌തേയ് സമുദായങ്ങളും തമ്മിലുള്ള വംശീയ ഏറ്റുമുട്ടലുകള്‍ ആരംഭിച്ചത്. സംഘര്‍ഷത്തെത്തുടര്‍ന്ന് മണിപ്പൂരില്‍ വ്യാപകമായ അക്രമ സംഭവങ്ങളും തീവെപ്പും രൂക്ഷമായിരുന്നു. കലാപത്തില്‍ 180ലധികം ആളുകള്‍ കൊല്ലപ്പെടുകയും 60,000-ത്തോളം ആളുകള്‍ അവരുടെ വീടുകളില്‍ നിന്ന് പലായനം ചെയ്യാന്‍ നിര്‍ബന്ധിതരാകുകയും ചെയ്തു.

മണിപ്പൂരും കേന്ദ്രവും ഭരിക്കുന്ന ബി.ജെ.പി അക്രമം നിയന്ത്രിക്കുന്നതില്‍ പരാജയപ്പെട്ടന്നെും കലാപത്തിന്റെ ഉത്തരവാദികള്‍ സര്‍ക്കാരുകള്‍ ആണെന്നും പ്രതിപക്ഷ പാര്‍ട്ടികള്‍ ആരോപിച്ചു. ജൂലൈ 19 ന് രണ്ട് കുക്കി സ്ത്രീകളെ നഗ്‌നരായി നടത്തിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചതോടെ സംഭവം വീണ്ടും ലോകതലത്തില്‍ തന്നെ വാര്‍ത്തയായിരുന്നു.

Related Articles