Current Date

Search
Close this search box.
Search
Close this search box.

2017 ലെ മുസ്‌ലിം വനിത ഉച്ചകോടിക്ക് ഇസ്തംബൂള്‍ വേദിയാകും

കോലാലമ്പൂര്‍ : 2017 ലെ   മുസ്‌ലിം വനിത ഉച്ചകോടിക്ക് ഇസ്താംബൂള്‍ വേദിയാകുമെന്ന് തുര്‍ക്കിഷ് ഏഷ്യന്‍ സെന്റര്‍ ഫോര്‍ സ്ട്രാറ്റജിക് സ്റ്റഡീസ് (ടി.എ.എസ്.എ.എം) പ്രസിഡണ്ട് സുലൈമാന്‍ സിനോസി അറിയിച്ചു. മലേഷ്യന്‍ തലസ്ഥാനമായ കോലാലമ്പൂരില്‍ നടന്ന ഈ വര്‍ഷത്തെ ഉച്ചകോടിയില്‍ സംസാരിക്കുകയുയാരുന്നു അദ്ദേഹം. ‘ മുസ്‌ലിം സ്ത്രീ: പട്ടുപോലെ മൃഥുലവും ഇരുമ്പുപോലെ ശക്തവും’ എന്നതലക്കെട്ടില്‍ കോലാലമ്പൂരില്‍ നടന്ന ഈ വര്‍ഷത്തെ ഉച്ചകോടിക്കും പ്രദര്‍ശനത്തിനും ശേഷം അടുത്തവര്‍ഷത്തെ ഉച്ചകോടിയുടെ ഔദ്യാഗിക പ്രഖ്യാപനം നടത്തി.
സ്ത്രീകളുടെ മേല്‍നോട്ടത്തില്‍ ലോക ഇസലാമിക ഫോറത്തിന്റെ കീഴില്‍ ‘സ്ഥാപനവത്കൃത പ്രക്രിയ’ ആരംഭിച്ചിട്ട് എട്ടുവര്‍ഷം പിന്നിട്ടതായി അദ്ദേഹം പറഞ്ഞു. ലോക മുസലിം സ്ത്രീകള്‍ അഭിമുഖീകരിക്കുന്ന പ്രശനങ്ങളെ പാശ്ചാത്യകാഴ്ചപ്പാടുകള്‍ക്ക് അപ്പുറത്ത് നമ്മുടെ  കാഴ്ചപ്പാടുകളെ അടിസ്ഥാനമാക്കി മൂല്യങ്ങളെ വികസിപ്പിച്ചെടുക്കുകയും ആത്മവിമര്‍ശനങ്ങള്‍ ഉയര്‍ത്തികൊണ്ടുവരികയും ചെയ്യുക എന്നതാണ് ഉച്ചകോടിയുടെ ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി.  ഇസ്തംബൂള്‍ നഗരത്തിന് ചരിത്ര വര്‍ത്തമാന കാലഘട്ടങ്ങളില്‍ ആത്മിയ ഭൗതിക തലങ്ങളില്‍ വളരെയധികം പ്രാധാന്യമുണ്ടെന്നും ഇസ്തംബൂള്‍ ഇസലാമിക ലോകത്തിന്റെ ഹൃദയമാണെന്നും അദ്ദേഹം വ്യക്തമാക്കി.
ഈ മാസം 23 മുതല്‍ 25 വരെ കോലാലമ്പൂരില്‍ നടന്ന ഉച്ചകോടിയില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളിളില്‍ നിന്നായി ആയിരക്കണക്കിന് ആളുകള്‍ പങ്കെടുത്തു. സ്ത്രീ ശാക്തീകരണവും സ്ത്രീകള്‍ക്ക് അവരുടെ കാഴ്ചപ്പാടുകള്‍ പങ്കുവെക്കാനുള്ള വേദിയൊരുക്കുകയും ചെയ്യുക എന്നതാണ് ഉച്ചകോടിയുടെ ലക്ഷ്യം.

Related Articles