Current Date

Search
Close this search box.
Search
Close this search box.

റോഡിന് സമീപം ഈദ് നമസ്‌കാരം നിര്‍വഹിച്ചതിന് 1700 പേര്‍ക്കെതിരെ കേസ്

ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ റോഡിന് സമീപം ഈദ്ഗാഹില്‍ നമസ്‌കാരം നിര്‍വഹിച്ചതിന് 1700 പേര്‍ക്കെതിരെ കേസെടുത്ത് യു.പി പൊലിസ്. റോഡില്‍ വെച്ച് അനുവാദമില്ലാതെ നമസ്‌കരിച്ചു എന്ന് പറഞ്ഞാണ് കേസ്. ഏപ്രില്‍ 22ന് ഈദ് ദിനത്തില്‍ കാണ്‍പൂരിലെ മൂന്ന് സ്ഥലങ്ങളില്‍ വെച്ച് പെരുന്നാള്‍ നമസ്‌കാരം നിര്‍വഹിച്ചവര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്.

പെരുന്നാളിന് മുന്നോടിയായി നടന്ന സമാധാന കമ്മിറ്റി യോഗങ്ങളില്‍, റോഡുകളില്‍ വെച്ച് നമസ്‌കാരം നടത്തില്ലെന്ന് ഉറപ്പുവരുത്താന്‍ മസ്ജിദ് അധികൃതരോട് ആവശ്യപ്പെട്ടിരുന്നുവെന്ന് ബേഗംപൂര്‍വ പോലീസ് ഔട്ട്പോസ്റ്റിന്റെ ചുമതലയുള്ള ബ്രിജേഷ് കുമാര്‍ പറഞ്ഞു. ദി ടൈംസ് ഓഫ് ഇന്ത്യയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.

എന്നാല്‍, ഈദ് ദിനത്തില്‍ രാവിലെ 8 മണിയോടെ, പ്രാര്‍ത്ഥനയ്ക്ക് തൊട്ടുമുമ്പ്, ഈദ്ഗാഹിനായി പള്ളിക്ക് മുമ്പിലെ റോഡില്‍ ഒരു ജനക്കൂട്ടം പെട്ടെന്ന് തടിച്ചുകൂടുകയായിരുന്നുവെന്നും നിരോധനം വകവയ്ക്കാതെ എല്ലാവരും റോഡില്‍ പായ വിരിച്ച് നമസ്‌കാരം ആരംഭിച്ചെന്നും പൊലിസ് പറഞ്ഞു, പോലീസ് അവരെ തടയാന്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഏപ്രില്‍ 26 നാണ് ബജാരിയ, ബാബു പൂര്‍വ, ജജ്മൗ എന്നീ പോലീസ് സ്റ്റേഷനുകളില്‍ മൂന്ന് എഫ്.ഐ.ആര്‍ റിപ്പോര്‍ട്ടുകള്‍ രജിസ്റ്റര്‍ ചെയ്തത്. അജ്ഞാതരായ 1,500 പേര്‍ക്കെതിരെയും പ്രദേശത്തെ ഒരു പള്ളിയുടെ മാനേജ്മെന്റ് കമ്മിറ്റിയിലെ ചില അംഗങ്ങള്‍ക്കെതിരെയുമാണ് ബജാരിയ പോലീസ് സ്റ്റേഷനില്‍ എഫ്ഐആറില്‍ രജിസ്റ്റര്‍ ചെയ്തത്.

സീനിയര്‍ സബ് ഇന്‍സ്പെക്ടര്‍ ഓംവീര്‍ സിങ്ങിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് എഫ്ഐആര്‍ ഫയല്‍ ചെയ്തതെന്നും പിടിഐ റിപ്പോര്‍ട്ട് ചെയ്തു. ജാജ്മൗ പൊലീസ് സ്റ്റേഷനില്‍ 200 പേര്‍ക്കെതിരെയും ബാബു പൂര്‍വ പൊലീസ് സ്റ്റേഷനില്‍ 50 പേര്‍ക്കെതിരെയും സമാനമായ കുറ്റത്തിന് കേസെടുത്തിട്ടുണ്ട്.

Related Articles