Current Date

Search
Close this search box.
Search
Close this search box.

ഇന്ത്യയില്‍ യു.എ.പി.എ ചുമത്തപ്പെട്ട് 17 മാധ്യമപ്രവര്‍ത്തകര്‍; ഏഴ് പേര്‍ ഇപ്പോഴും ജയിലില്‍

ഡല്‍ഹി: 2010 മുതല്‍ ഇതുവരെയായി ഇന്ത്യയില്‍ യു.എ.പി.എ ചുമത്തപ്പെട്ടത് 17 മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ ഇതില്‍ ഏഴ് പേര്‍ ഇപ്പോഴും ജയിലില്‍ തുടരുകയാണെന്നും ദി വയര്‍ പുറത്തുവിട്ട ‘ഫ്രീ സ്പീച്ച് കലക്ടീവ്’ ന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. ഇന്ത്യയിലെ അഭിപ്രായസ്വാതന്ത്ര്യത്തിന്റെ അപകടകരമായ അവസ്ഥയെയാണ് ഇത് സൂചിപ്പിക്കുന്നത്.

1967-ലെ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ (തടയല്‍) നിയമം (ഡഅജഅ) പ്രകാരം 16 മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ രാജ്യത്ത് കുറ്റം ചുമത്തിയിട്ടുണ്ട്. പൂര്‍ണ്ണമായ കണക്കാണ് താഴെ പട്ടികയായി നല്‍കിയിട്ടുള്ളത്. രാജ്യത്തെ നിരവധി പ്രശ്നങ്ങള്‍ അന്വേഷിക്കാനും റിപ്പോര്‍ട്ടുചെയ്യാനും ശ്രമിക്കുന്ന മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ യുഎപിഎ ഉപയോഗിക്കുമ്പോള്‍, അത് അവരുടെ നിയമാനുസൃത ജോലിയെ ക്രിമിനല്‍ കുറ്റമാക്കാനും അവരെ ‘ഭീകരവാദികള്‍’ എന്ന് അപകീര്‍ത്തിപ്പെടുത്താനുമാണ് ശ്രമിക്കുന്നത്.

തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ തടയാനാണ് യുഎപിഎ നിയം കൊണ്ടുവന്നത്. അതിന്റെ ശിക്ഷാ പ്രക്രിയ ജയിലിനെ നിയമമാക്കുന്നതിനും ജാമ്യം ഒഴിവാക്കുന്നതിനുമായി രൂപകല്‍പ്പന ചെയ്തിരിക്കുന്നചാണ്. ഇത്തരം കേസുകള്‍ പതിറ്റാണ്ടുകളായി വിചാരണയില്ലാതെ ജയിലില്‍ കഴിയാന്‍ നിര്‍ബന്ധിതരാക്കുന്നു. ആകെ അറസ്റ്റ് ചെയ്യപ്പെട്ടവരില്‍ രണ്ട് പേര്‍ യുഎപിഎയില്‍ നിന്ന് മോചിതരായി. ഒരാളെ കുറ്റവിമുക്തനാക്കി, മറ്റൊരാളെ അതില്‍ നിന്നൊഴിവാക്കി.

കഴിഞ്ഞ ദശകത്തിനിടെ, രാജ്യസ്നേഹം, ദേശീയ സുരക്ഷ, ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ എന്നിവ പ്രകാരമാണ് യുഎപിഎ ആയുധമാക്കിയിട്ടുള്ളത്. അതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് ന്യൂസ്‌ക്ലിക്കിന്റെ എഡിറ്റര്‍ പ്രബീര്‍ പുര്‍കയസ്തയുടെ അറസ്റ്റ്. പുര്‍കയസ്തയ്ക്കും ന്യൂസ്‌ക്ലിക്കിന്റെ എച്ച്.ആര്‍ മേധാവി മാനവവിഭവശേഷി വകുപ്പ് മേധാവി അമിത് ചക്രവര്‍ത്തിക്കുമെതിരായ സെക്ഷന്‍ 13 (നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍), 16 (ഭീകരപ്രവര്‍ത്തനങ്ങള്‍), 17 (ഭീകരപ്രവര്‍ത്തനങ്ങള്‍ക്കുള്ള ധനസമാഹരണം) യുഎപിഎയിലെ 18 (ഗൂഢാലോചന), 22 (സി) (കമ്പനികള്‍, ട്രസ്റ്റുകള്‍ എന്നിവയുടെ കുറ്റകൃത്യങ്ങള്‍), ഐപിസി സെക്ഷന്‍ 153 എ (വിവിധ ഗ്രൂപ്പുകള്‍ക്കിടയില്‍ ശത്രുത വളര്‍ത്തല്‍), 120 ബി (ക്രിമിനല്‍ ഗൂഢാലോചന) എന്നിവയാണ് എഫ്.ഐ.ആറില്‍ ചാര്‍ത്തിയത്.

മാധ്യമങ്ങള്‍ക്കെതിരെ സെക്ഷന്‍ 153 എ എന്നത് നിയമം നടപ്പിലാക്കുന്ന ഏജന്‍സികള്‍ നേഹ ദീക്ഷിത്, പരഞ്‌ജോയ് ഗുഹ താകുര്‍ത്ത എന്നിവരുള്‍പ്പെടെ നിരവധി മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെയും ഈ നിയമം ഉപയോഗിച്ചിട്ടുണ്ട്. മനുഷ്യാവകാശ പ്രവര്‍ത്തകര്‍, അഭിഭാഷകര്‍, വിദ്യാര്‍ത്ഥികള്‍, തൊഴിലാളികള്‍, ആദിവാസികള്‍ എന്നിവര്‍ക്കെതിരെ കുറ്റം ചുമത്താന്‍ കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി യുഎപിഎ വിവേചനരഹിതമായി ഉപയോഗിക്കുന്നുണ്ട്. ജമ്മു കശ്മീരിലെ പൊതുസുരക്ഷാ നിയമം, ഛത്തീസ്ഗഡ് ജന്‍ സുരക്ഷാ നിയമം, ദേശീയ സുരക്ഷാ നിയമം, ഇന്ത്യന്‍ പീനല്‍ കോഡിലെ രാജ്യദ്രോഹം തുടങ്ങിയ വകുപ്പുകള്‍ക്ക കീഴിലും മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ കുറ്റം ചുമത്തിയിട്ടുണ്ട്.

ഒരു ദശാബ്ദത്തിനിടെ (2010-20) ഇന്ത്യയില്‍ ഇന്ത്യയിലെ 154 പത്രപ്രവര്‍ത്തകര്‍ അറസ്റ്റിലായതായി ഫ്രീ സ്പീച്ച് കളക്ടീവിന്റെ പഠനത്തില്‍ കണ്ടെത്തിയിട്ടുണ്ട്. ഇതില്‍ പലര്‍രെയും തടങ്കലിലാക്കപ്പെടുകയോ ചോദ്യം ചെയ്യപ്പെടുകയോ അവരുടെ പ്രൊഫഷണല്‍ ജോലികള്‍ക്കായുള്ള കാരണം കാണിക്കല്‍ നോട്ടീസുകള്‍ നല്‍കുകയോ ചെയ്തു. ഇതില്‍ 40 ശതമാനത്തിലധികം കേസുകളും 2020-ലാണ്. ഒമ്പത് വിദേശ പത്രപ്രവര്‍ത്തകര്‍ക്ക് നാടുകടത്തലും അറസ്റ്റും ചോദ്യം ചെയ്യലും നേരിടേണ്ടിവന്നു അല്ലെങ്കില്‍ ഇന്ത്യയിലേക്കുള്ള പ്രവേശനം നിഷേധിക്കപ്പെട്ടു.

ജനാധിപത്യ സംവിധാനത്തില്‍, വാര്‍ത്തകളുടെയും വിവരങ്ങളുടെയും സന്ദേശവാഹകരാണ് പത്രപ്രവര്‍ത്തകര്‍. അവരെ നിശ്ശബ്ദരാക്കുന്നത് അവരുടെ റിപ്പോര്‍ട്ടിംഗും പ്രധാനപ്പെട്ട വിഷയങ്ങളുടെ ചര്‍ച്ചകളെയും നിശ്ശബ്ദമാക്കും, കൂടാതെ ഭയമില്ലാതെ വിവരങ്ങള്‍ തേടാനുള്ള പൗരന്മാരുടെ ജനാധിപത്യ അവകാശവും കവര്‍ച്ച ചെയ്യപ്പെടും.

 

യു.എ.പി.എ ചുമത്തപ്പെട്ട് അറസ്റ്റ് ചെയ്യപ്പെട്ട മാധ്യമ പ്രവര്‍ത്തകര്‍ (2010 മുതല്‍)

Journalists currently charged under UAPA : 16
Journalists behind bars for UAPA : 07
Journalists on bail on UAPA charges : 08
Journalists charged but not arrested : 01
Journalists acquitted : 01
Journalists discharged : 01

പൊലിസ് കസ്റ്റഡിയില്‍ അറസ്റ്റ് ചെയ്യപ്പെട്ട മാധ്യമ പ്രവര്‍ത്തകര്‍

1. Prabir Purkayastha, Editor, Newsclick – 03.10.2023, New Delhi

 

ജയിലില്‍ കഴിയുന്നവര്‍

1. Aasif Sultan, Reporter, Kashmir Narrator – 27.08.2018; Srinagar, Jammu and Kashmir
2. Fahad Shah, Editor , The Kashmirwalla – 04.02.2022, Pulwama, Jammu and Kashmir
3. Sajjad Gul, trainee reporter, The Kashmir Walla, 05.01.2022, Bandipora district, Jammu and Kashmir
4. Rupesh Kumar, Independent journalist – 17.07.2022, Ramgarh district, Jharkhand
5. Irfan Mehraj, Editor, Wande Magazine – 21.03.2023, Srinagar, Jammu and Kashmir

വീട്ടുതടങ്കലില്‍ കഴിയുന്നവര്‍

1. Gautam Navlakha, writer and consulting editor, Newsclick, 30.08.2018 (house arrest), 20.04.2020 (surrendered and jailed), 19.11.2022 (house arrest)

ജാമ്യം ലഭിച്ചവര്‍

1. Seema Azad, editor Dastak, Prayagraj, Uttar Pradesh – arrested February 2010, granted bail in August 2012; raided on 06.09.2023
2. Vishwa Vijay, editor Dastak, Prayagraj, Uttar Pradesh – arrested February 2010, granted bail in August 2012; raided on 06.09.2023
3. K K Shahina, journalist Outlook, case lodged in December 2010; granted anticipatory bail in July 2011
4. Siddique Kappan, journalist, Azhimukham, Delhi; arrested on 05.10.2020, granted bail in UAPA case on 09.09.2023 and PMLA case on 23.12.2023
5. Paojel Chaoba, executive editor, The Frontier Manipur, Imphal – arrested 17.01.2021, granted bail 18.01.2021
6. Dhiren Sadokpam, editor, The Frontier Manipur Imphal – arrested 17.01.2021, granted bail 18.01.2021-
7. Shyam Meera Singh, independent journalist, New Delhi, charged on 10.11. 2021; got anticipatory bail on 18.11,2023
8. Manan Dar, photojournalist, Srinagar, Jammu and Kashmir; arrested on 22.10.2021; secured bail on 04.01.2023

കുറ്റം ചുമത്തി, എന്നല്‍ അറസ്റ്റ് ചെയ്തിട്ടില്ലാത്തവര്‍

1. Masrat Zahra, photojournalist, Srinagar, case registered on 18.04.2020;

കുറ്റം ആരോപിക്കപ്പെട്ടവര്‍

1. Santosh Yadav, Bastar, Chhattisgarh, Sept 2015 ;acquitted 02.01.2020

കുറ്റവിമുക്തരാക്കിയവര്‍

1. Kamran Yousuf, Pulwama, Jammu and Kashmir – arrested in Sept 2017; secured a discharge on 16.03.2022

 

Related Articles