Current Date

Search
Close this search box.
Search
Close this search box.

ലിബിയന്‍ വെടിനിര്‍ത്തല്‍: ജനുവരി 12ന് സമയപരിധി നിശ്ചയിച്ചു

ട്രിപ്പോളി: ആഭ്യന്തര സംഘര്‍ഷം രൂക്ഷമായി തുടരുന്ന ലിബിയയില്‍ വെടിനിര്‍ത്തല്‍ തീയതി പ്രഖ്യാപിച്ച് റഷ്യയും തുര്‍ക്കിയും. ജനുവരി 12നകം ലിബിയയില്‍ യുദ്ധ മുന്നണിയില്‍ ഏര്‍പ്പെട്ട കക്ഷികള്‍ വെടിനിര്‍ത്തല്‍ കരാറില്‍ ഏര്‍പ്പെടണമെന്നാണ് തുര്‍ക്കി പ്രസിഡന്റ് ഉര്‍ദുഗാനും റഷ്യന്‍ പ്രസിഡന്റ് പുടിനും സംയുക്തമായി പുറത്തിറക്കിയ പ്രസ്താവനയില്‍ അറിയിച്ചത്.

ട്രിപ്പോളിയിലെയും സമീപ മേഖലയിലെയും ജനങ്ങളെ രൂക്ഷമായി ബാധിക്കുന്ന ശത്രുതതയും യുദ്ധവും അവസാനിപ്പിക്കാനും മേഖലയിലെ സ്ഥിതിഗതികള്‍ സുസ്ഥിരമാക്കാനും യുദ്ധ സഖ്യകക്ഷികള്‍ രംഗത്തുവരണമെന്നാണ് ഇരുവരും പ്രസ്താവനയില്‍ ആവശ്യപ്പെട്ടത്. ഇതിനായി തങ്ങള്‍ മധ്യസ്ഥം വഹിക്കാമെന്നും ഇരുവരും അറിയിച്ചു.

Related Articles