Current Date

Search
Close this search box.
Search
Close this search box.

ഗുജറാത്ത്: 100 ഗോത്രവര്‍ഗ്ഗക്കാര്‍ ഇസ്‌ലാം സ്വീകരിച്ചു, 9 പേര്‍ക്കെതിരെ കേസ്

അഹ്‌മദാബാദ്: ഗുജറാത്തില്‍ നൂറോളം വരുന്ന ഗോത്രവര്‍ഗ്ഗക്കാര്‍ ഇസ്ലാം മതം സ്വീകരിച്ചതിന് പിന്നാലെ ഇവരെ പണം കൊടുത്ത് മതം മാറ്റിയതാണെന്ന് ആരോപിച്ച് ഒന്‍പത് പേര്‍ക്കെതിരെ കേസെടുത്ത് ഗുജറാത്ത് പൊലിസ്. ഭാരുച് ജില്ലയിലെ കണ്‍കരിയ ഗ്രാമത്തിലെ വാസവ ഹിന്ദു ഗോത്രത്തിലെ 37 കുടുംബങ്ങളില്‍ നിന്നായി നൂറോളം പേരാണ് ഇസ്ലാം മതം സ്വീകരിച്ചിരുന്നത്. വിദേശത്തു നിന്നുള്ള പണം ഉപയോഗിച്ച് ഒന്‍പത് പേര്‍ ഇവരെ ഇസ്ലാം മതത്തിലേക്ക് പരിവര്‍ത്തനം ചെയ്തുവെന്നാണ് പൊലിസിന്റെ ആരോപണം. പി.ടി.ഐയെ ഉദ്ധരിച്ച് വിവിധ ദേശീയ മാധ്യമങ്ങളാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.

ആരോപിക്കപ്പെട്ട വ്യക്തികള്‍ ആദിവാസി സമൂഹത്തിലെ അംഗങ്ങള്‍ക്കിടയിലെ ദുര്‍ബലമായ സാമ്പത്തിക സ്ഥിതിയും നിരക്ഷരതയും മുതലെടുത്ത് ഏറെ നാളായി അവരെ ഇസ്ലാം മതത്തിലേക്ക് കൊണ്ടുവരാന്‍ ശ്രമിക്കുന്നുണ്ടെന്നാണ് പൊലിസ് ഉദ്യോഗസ്ഥന്‍ പറഞ്ഞത്.

കേന്ദ്രത്തിലെയും സംസ്ഥാനങ്ങളിലെയും ബി.ജെ.പി സര്‍ക്കാരുകള്‍ മതപരിവര്‍ത്തനം ക്രിമിനല്‍ കുറ്റമാക്കാന്‍ ഒരുങ്ങന്നതിനെതിരെ ഇന്ത്യയിലെ മതന്യൂനപക്ഷങ്ങളില്‍ നിന്നുള്ള വിമര്‍ശനങ്ങളുടെയും ആരോപണങ്ങളുടെയും ഇടയിലാണ് പുതിയ റിപ്പോര്‍ട്ട്. മറ്റു മതങ്ങളില്‍ നിന്നും ജാതി,വര്‍ഗ്ഗ വിവേചനം മടുത്ത് ന്യൂനപക്ഷ സമുദായങ്ങളിലേക്ക് ആളുകള്‍ കടന്നുവരുന്നത് തടയാന്‍ വേണ്ടിയാണ് ബി.ജെ.പി സര്‍ക്കാര്‍ ഇത്തരം നിയമം നടപ്പിലാക്കുന്നതെന്ന വിമര്‍ശനവും നിലനില്‍ക്കുന്നുണ്ട്.

Related Articles