Current Date

Search
Close this search box.
Search
Close this search box.

ഹിജാബിന്റെ പേരില്‍ പിരിച്ചുവിടല്‍; സ്വിസ് കോടതി തൊഴിലുടമക്ക് പിഴ ചുമത്തി

ജനീവ: ശിരോവസ്ത്രം ധരിച്ചതിന്റെ പേരില്‍ ജോലി ചെയ്തിരുന്ന കമ്പനിയില്‍ നിന്ന് പിരിച്ചുവിടപ്പെട്ട മുസ്‌ലിം സ്ത്രീക്ക് അനുകൂലമായി സ്വിസ് കോടതിയുടെ വിധി. ബേണിലെ പ്രാദേശിക കോടതിയാണ് രാജ്യത്തെ സംബന്ധിച്ചടത്തോളം ശ്രദ്ധേയമായ ഈ വിധി പ്രസ്താവിച്ചിരിക്കുന്നത്. ആബിദ എന്ന പേരുള്ള 29കാരിയായ സെര്‍ബിയന്‍ യുവതിയാണ് കമ്പനിയുടെ വിവേചനത്തിനെതിരെ കോടതിയെ സമീപിച്ചത്. ശിരോവസ്ത്രം ധരിക്കാന്‍ ആരംഭിച്ചപ്പോള്‍ ആറ് വര്‍ഷമായി ജോലി ചെയ്തിരുന്ന ഡ്രൈക്ലീനിംഗ് കമ്പനിയില്‍ നിന്ന് 2015 ജനുവരിയില്‍ പിരിച്ചുവിടപ്പെടുകയായിരുന്നു അവര്‍. ശുചിത്വപാലന വ്യവസ്ഥകളുടെ ലംഘനമാണ് ശിരോവസ്ത്രം എന്ന പറഞ്ഞ തൊഴിലുടമ അവരോട് അതുപേക്ഷിക്കുകയോ അല്ലെങ്കില്‍ ജോലിയില്‍ നിന്ന് പിരിഞ്ഞു പോവുകയോ ചെയ്യണമെന്ന് ആവശ്യപ്പെടുകയായിരുന്നു എന്നും ‘ഡയലി സബാഹ്’ വെബ്‌സൈറ്റ് വ്യക്തമാക്കി.
ശിരോവസ്ത്രം ദിവസവും കഴുകുകയോ ഡിസ്‌പോസിബിള്‍ ശിരോവസ്ത്രം ഉപയോഗിക്കുകയോ ചെയ്തു കൊള്ളാമെന്ന് പറഞ്ഞിട്ടും തൊഴിലുടമ അതിന് അനുവാദം നല്‍കിയില്ല. അതിലൂടെ കമ്പനി ഭരണഘടനാപരമായ അവകാശ ലംഘനമാണ് ചെയ്തിരിക്കുന്നതെന്ന് ബേണ്‍ കോടതി പ്രസ്താവിച്ചതായും റിപോര്‍ട്ട് സൂചിപ്പിച്ചു.

Related Articles