Current Date

Search
Close this search box.
Search
Close this search box.

ഹാദിയയുടെ സുരക്ഷ സര്‍ക്കാറിന്റെ ഉത്തരവാദിത്വം: എം.ഐ അബ്ദുല്‍ അസീസ്

കോഴിക്കോട്: ഹാദിയയുടെ സുരക്ഷ സംസ്ഥാന ഗവണ്‍മെന്റിന്റെ ഉത്തരവാദിത്തമാണെന്ന് സുപ്രീം കോടതി വ്യക്തമാക്കിയ പാശ്ചാതലത്തില്‍ വിഷയത്തില്‍ ഗവണ്‍മെന്റ് ഇടപെടണമെന്ന് ജമാഅത്തെ ഇസ്ലാമി സംസ്ഥാന അമീര്‍ എം.ഐ. അബ്ദുല്‍അസീസ് പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. ഹാദിയയുടെ സുരക്ഷയെക്കുറിച്ച് ആശങ്കകള്‍ ശക്തമായി നിലനില്‍ക്കുന്നുണ്ട്. ഈ പാശ്ചാതലത്തില്‍ സുരക്ഷയയുടെ ഉത്തരവാദിത്തം കൂടുതല്‍ ഗൗരവമുള്ളതും പ്രാധാനവുമാണ്. ഇക്കാര്യത്തില്‍ ആശങ്ക ദുരീകരിക്കേണ്ട ബാധ്യത സര്‍ക്കാറിനുണ്ട്. കോടതിയില്‍ ഹാജരാകുന്നതിനുമുമ്പ് അവരുടെ മാനസിക ആരോഗ്യനില തകരാറിലാക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നതായി ആശങ്കകള്‍ നിലനില്‍ക്കുകയാണ്. അവരുടെ ശാരീരികമോ മാനസികമോ ആയ ആരോഗ്യത്തിന് വല്ലതും സംഭവിച്ചാല്‍ അതിനുത്തരവാദിത്തം സംസ്ഥാന സര്‍ക്കാറിനായിരിക്കും. ഹാദിയയുടെ ആരോഗ്യ നില പരിശോധിക്കാന്‍ വിദഗ്ദ മെഡിക്കല്‍ സംഘത്തെ അയക്കാന്‍ സര്‍ക്കാര്‍ സന്നദ്ധമാവണം. ഏര്‍പ്പെടുത്തിയിരിക്കുന്ന സുരക്ഷ സംവിധാനം ഹാദിയയെ പൂര്‍ണമായും സംരക്ഷിക്കുമെന്ന് സര്‍ക്കാര്‍ ഉറപ്പുവരുത്തണമെന്ന് അദ്ദേഹം പറഞ്ഞു.

Related Articles