Current Date

Search
Close this search box.
Search
Close this search box.

ഹരിയാന വ്യാജ ഏറ്റുമുട്ടല്‍; നിഷ്പക്ഷമായ അന്വേഷണം നടത്തണം – എസ്.ഐ.ഒ

ചണ്ഡിഗഢ്: ഹരിയാനയിലെ വ്യാജ ഏറ്റുമുട്ടല്‍ കൊലകളില്‍ നീതിപൂര്‍വ്വവും നിഷ്പക്ഷവുമായ അന്വേഷണം ഉത്തരവാദിത്വപ്പെട്ട അധികാരികളില്‍ നിന്നുണ്ടാവണമെന്ന് എസ്.ഐ.ഒ ദേശീയ പ്രസിഡന്റ് നഹാസ് മാള ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസം ഹരിയാനയിലെ നൂഹ് ജില്ലയില്‍ വ്യാജ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട മുന്‍ഫൈദിന്റെ വീട് സന്ദര്‍ശിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.  പോലീസിന്റെ ചാരനായി പ്രവര്‍ത്തിച്ചാല്‍ തന്റെ പേരിലുള്ള എല്ലാ വ്യാജ കേസുകളും ഒഴിവാക്കിതരാം എന്ന് പറഞ്ഞാണ് മുന്‍ഫൈദിനെ പോലീസ് വിളിക്കുന്നതും പിന്നീട് ഏറ്റുമുട്ടലിലൂടെ കൊലപ്പെടുത്തുന്നതും. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ മേവാത്തിലെ വ്യത്യസ്ത പ്രദേശങ്ങളിലായി മാത്രം 30 ഓളം സമാനാമായ ഏറ്റുമുട്ടലുകളാണു പോലീസ് നടത്തിയത്. നിയമ വ്യവസ്ഥയെ നിലനിര്‍ത്തേണ്ടവര്‍ തന്നെ നിരപരാധികളെ കൊലപ്പെടുത്തുന്നതില്‍ ആത്മ സുഖം കണ്ടെത്തുന്ന വിരോധാഭാസമാണു ഹരിയാനയില്‍ നടക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ബട്‌ല ഹൗസ് വ്യാജ ഏറ്റുമുട്ടല്‍ കൊലപാതകങ്ങളുടെ  വാര്‍ഷികത്തില്‍ തന്നെ ഹരിയാന വ്യാജ ഏറ്റുമുട്ടല്‍ കൊലപാതകങ്ങള്‍ സംഭവിക്കുന്നത്  യാദൃശ്ചികമല്ല. നമ്മുടെ വ്യവസ്ഥയും ഭരണകൂട സംവിധാനങ്ങളും മുസ്‌ലിം സമൂഹത്തേയും അതിലെ യുവാക്കളെയും എത്രമാത്രം വിവേചനപരമായ മുന്‍ധാരണകള്‍ക്കാണു വിധേയമാക്കുന്നതെന്നതിന്റെ തെളിവാണിതെന്നും അദ്ദേഹം ആരോപിച്ചു.
പോലീസ് ആവിശ്യപ്പെട്ട പണം നല്‍കാന്‍ ആവാത്തതിനാലാണു തന്റെ മകനെ പോലീസ് ഉദ്യോഗസ്ഥര്‍ വെടിവെച്ച് കൊന്നതന്നു മുന്‍ഫൈദിന്റെ പിതാവ് ഇസ്‌ലാം പറഞ്ഞു. നീതിയും നിയമവും ഞങ്ങളെ പോലെയുള്ള പാവപ്പെട്ടവര്‍ക്ക്  നിരന്തരം ലംഘിക്കപ്പെടുകയാണെന്നും മനുഷ്യാവകശ പ്രവര്‍ത്തകരും മറ്റും വിഷയത്തില്‍ അടിയന്തരമായി ഇടപെടണമെന്ന്  മുന്‍ഫൈദിന്റെ രണ്ട് വയസ് മാത്രം പ്രായമുള്ള മകനെ ചേര്‍ത്ത് പിടിച്ച് കൊണ്ട് ഇസ്‌ലാം ആവിശ്യപ്പെട്ടു.

Related Articles